ത​ല​സ്ഥാ​ന ന​ഗ​രം അ​ഗ്നി​പ​ർ​വ​ത​ത്തി​നു മു​ക​ളി​ൽ: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Monday, July 6, 2020 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പൊ​ട്ടി​ത്തെ​റി​ക്കാ​വു​ന്ന ഒ​രു അ​ഗ്നി പ​ർ​വ​ത​ത്തി​ന്‍റെ മു​ക​ളി​ലാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ത​ല​സ്ഥാ​ന ജി​ല്ല​യും പ്ര​ത്യേ​കി​ച്ച് ത​ല​സ്ഥാ​ന ന​ഗ​ര​വും സ​ങ്കീ​ർ​ണ​മാ​യ അ​വ​സ്ഥ​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം കാ​ണു​ന്ന​തെ​ന്നും ക​ട​കം​പ​ള്ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റ​പു​ടി​യാ​യി അ​റി​യി​ച്ചു.
നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​നി സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യി​ക്കൂ​ടാ എ​ന്നി​ല്ല. അ​ത് ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റ​ത്തെ​യും രീ​തി​ക​ളെ​യും ആ​ശ്ര​യി​ച്ചി​രി​ക്കും. സ​മൂ​ഹ​വ്യാ​പ​ന​ത്തെ ഭ​യ​പ്പെ​ടേ​ണ്ട​താ​യി​ട്ടു​ണ്ട്. സ്ഥി​തി സ​ങ്കീ​ർ​ണ​മാ​യാ​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണി​ലേ​ക്കു പോ​കേ​ണ്ടി വ​ന്നേ​ക്കാം.
സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടെ​ങ്കി​ൽ അ​ത് ആ​ദ്യം അ​റി​യു​ന്ന​തും പ​റ​യു​ന്ന​തും സ​ർ​ക്കാ​ർ ത​ന്നെ​യാ​യി​രി​ക്കും. സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യാ​ൽ അ​ത് മ​റ​ച്ചു​വ​യ്ക്കാ​നാ​വി​ല്ല. സ​മൂ​ഹ​വ്യാ​പ​ന​മു​ണ്ടാ​യി എ​ന്ന് ഐ​എം​എ പ​റ​യു​ന്ന​ത് അ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ മാ​ത്ര​മാ​ണ്. പ​ക്ഷേ ഓ​രോ കേ​സു​ക​ൾ വ​രു​ന്പോ​ഴും അ​തി​ൽ ഇ​ട​പെ​ടു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യും ഗൗ​ര​വ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യു​മാ​ണ് സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ ഗൗ​ര​വോ​ത്തോ​ടെ​യാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം കാ​ണു​ന്ന​ത്. കു​മ​രി​ച്ച​ന്ത​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ തു​ട​ർ​ച്ച​യാ​യി ക​ന്യാ​കു​മാ​രി​യി​ൽ പോ​യി​രു​ന്ന ആ​ളാ​ണ്. അ​ത് ഗൗ​ര​വ​മു​ള്ള പ്ര​ശ്ന​മാ​ണ്. മെ​ഡി​ക്ക​ൽ റെ​പ്പി​ന് രോ​ഗം ബാ​ധി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വെ​ള്ള​നാ​ട് സൈ​നി​ക​ന്‍റെ കാ​ര്യ​ത്തി​ലും ഇ​തു ത​ന്നെ​യാ​ണ് സാ​ഹ​ച​ര്യം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി കൂ​ടു​ത​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. പൂ​ന്തു​റ കേ​ന്ദ്രീ​ക​രി​ച്ച് വ​ലി​യ തോ​തി​ൽ ടെ​സ്റ്റിം​ഗ് ന​ട​ത്തും. പ​ര​മാ​വ​ധി ആ​ളു​ക​ളെ ടെ​സ്റ്റ് ചെ​യ്യും.
ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. ഓ​ണ്‍​ലൈ​ൻ വ​ഴി ആ​ഹാ​രം വി​ത​ര​ണം ചെ​യ്യു​ന്ന ചെ​റു​പ്പ​ക്കാ​ര​ന് രോ​ഗം ബാ​ധി​ച്ച​ത് ന​ഗ​ര​ത്തി​ൽ ക​ടു​ത്ത ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലാ​കെ ഭീ​തി പ​ട​ർ​ന്ന​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​രെ​യും ര​ണ്ടു ദി​വ​സം കൊ​ണ്ട് ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക്കും.
അ​വ​ർ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. എ​ല്ലാ​വ​രും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും മാ​ത്ര​മാ​ണ് ത​നി​ക്ക് അ​ഭ്യ​ർ​ഥി​ക്കാ​നു​ള്ള​തെ​ന്നും ക​ട​കം​പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.