തോ​ന്ന​യ്ക്ക​ലി​ൽ വാ​ഹ​നാ​പ​ക​ടം: ബൈക്ക് യാത്രികരായ രണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Monday, July 6, 2020 11:31 PM IST
പോ​ത്ത​ൻ​കോ​ട് : മം​ഗ​ല​പു​രം തോ​ന്ന​യ്ക്ക​ൽ ചെ​മ്പ​ക​മം​ഗ​ലം കാ​രി​ക്കു​ഴി​യി​ൽ ര​ണ്ടു ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. കോ​രാ​ണി ക​ല്ലു​വി​ള വീ​ട്ടി​ൽ മോ​ഹ​ന​ൻ-​ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു മോ​ഹ​ൻ(26), പ​തി​നെ​ട്ടാം മൈ​ൽ അ​രു​ൺ നി​വാ​സി​ൽ ഷ​ൺ​മു​ഖ​ൻ ആ​ശാ​രി-​സ​രോ​ജം ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​രു​ൺ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച സു​ബ്ഹാ​ൻ(19) പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഒ​രു ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ര​ണ്ടു പേ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന കാ​റി​ലും പി​ന്നീ​ട് ബൈ​ക്കി​ലും ഇ​ടി​ക്കു​ക​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​വ​ർ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.