വി​ശ്ര​മ​മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Monday, July 6, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ നി​ർ​മി​ക്കു​ന്ന പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മൊ​ബൈ​ൽ ഫോ​ൺ ഓ​ഡി​യോ കോ​ൺ​ഫ്ര​ൻ​സിം​ഗി​ലൂ​ടെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു.
ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ ആ​ധ്യാ​ത്മി​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ വ​ർ​ക്ക​ല​യി​ൽ പു​തി​യ മ​ന്ദി​രം ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ മ​ന്ദി​രം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ താ​മ​സി​ക്കാ​നാ​കും. ഇ​ത് വ​ർ​ക്ക​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.40 സെ​ന്‍റ് സ്ഥ​ല​ത്ത് മൂ​ന്നു നി​ല​ക​ളി​ലാ​യി 20,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്. നാ​ല് സൂ​ട്ട് റൂ​മു​ക​ൾ, 14 ഡീ​ല​ക്സ് മു​റി​ക​ൾ, ആ​റ് സ്റ്റാ​ൻ​ഡേ​ർ​ഡ് മു​റി​ക​ൾ, കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, ഡൈ​നിം​ഗ് ഹാ​ൾ, മ​റ്റു അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ മ​ന്ദി​ര​ത്തി​ലു​ണ്ടാ​കും. വ​ർ​ക്ക​ല ന​ഗ​ര​സ​ഭാ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി. ​ജോ​യ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ക്ക​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ഹ​രി​ദാ​സ്, വ​ർ​ക്ക​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. യൂ​സ​ഫ്, ഇ​ല​ക​മ​ൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മം​ഗ​ല. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ്വ​പ്ന ശേ​ഖ​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.