യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Thursday, July 9, 2020 11:43 PM IST
നെ​ടു​മ​ങ്ങാ​ട്: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ക്ലി​ഫ് ഹൗ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് ഏ​ണി​ക്ക​ര​യി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​യാ​യ പേ​രൂ​ർ​ക്ക​ട​യി​ൽ ബാ​രി​ക്കേ​ഡ് കെ​ട്ടി പോ​ലീ​സ് ത​ട​ഞ്ഞു. സ്വ​ർ​ണ്ണ​ക​ള്ള​ക്ക​ട​ത്ത് കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും , കേ​സി​ൽ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.


മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്റെ​യും കോ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചു . സ​മ​ര​ക്കാ​രെ ത​ട​യാ​ൻ പോ​ലീ​സ് കെ​ട്ടി​യ ബാ​രി​ക്കേ​ഡ് പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തു. തു​ട​ർ​ന്ന് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി പോ​ലീ​സ് അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് റോ​ഡ് ഉ​പ​രോ​ധം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി .യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ​ഷാ പാ​ലോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ച്

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. നു​സൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച ക്ലി​ഫ് ഹൗ​സ് മാ​ർ​ച്ച് ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​ക​ളി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് കെ​ട്ടി ത​ട​ഞ്ഞു പു​ന്ന​മൂ​ട് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് പ്രാ​വ​ച്ചം​ബ​ല​ത്തും, പേ​യാ​ട് ആ​രം​ഭി​ച്ച മാ​ർ​ച്ച് കു​ണ്ട​മ​ൻ ക​ട​വി​ലും ,ക​ണി​യാ​പു​ര​ത്ത് ആ​രം​ഭി​ച്ച മാ​ർ​ച്ച് വെ​ട്ടു റോ​ഡി​ലും പോ​ലീ​സ് ത​ട​ഞ്ഞു. മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

ക​ല്ല​റ: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് മു​തു​വി​ള മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഡി​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​വി.​എ​ൻ. സു​ഷ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​എ​സ്‌​സ്. ശ്രീ​ലാ​ൽ, ലി​ജു മാ​ജി​ക്, വി​ജ​യ​ൻ കു​റ​ക്കോ​ട്, വി​ഷ്ണു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​ഞ്ഞാ​റ​മൂ​ട് : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വാ​മ​ന​പു​ര​ത്ത് കോ​ൺ​ഗ്ര​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. പ്ര​വ​ർ​ത്ത​ക​ർ വാ​മ​ന​പു​രം ജം​ഗ്ഷ​നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.

നെ​ടു​മ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​രു​വി​ക്ക​ര​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റിധ​ർ​ണ ന​ട​ത്തി .ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വെ​മ്പാ​യം അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു .

നേ​മം : മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌​സ് കോ​വ​ളം,നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലി​ഫ് ഹൗ​സ് മാ​ർ​ച്ച് ന​ട​ത്തി. പ​ള്ളി​ച്ച​ലി​ൽ നി​ന്ന് തു​ട​ങ്ങി​യ ഈ ​ക്ലി​ഫ് ഹൗ​സ് ലോം​ഗ് മാ​ർ​ച്ച് നേ​മ​ത്തി​ന് സ​മീ​പം പ്രാ​വ​ച്ച​മ്പ​ല​ത്ത് പോ​ലി​സ് ത​ട​ഞ്ഞു.​പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. മാ​ർ​ച്ച് എം. വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ഡി​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി​ൻ​സെ​ന്‍റ് ഡി.​പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.