ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി
Sunday, July 12, 2020 12:09 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്മാ​ത​മാ​ക്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് പ​റ​ഞ്ഞു.​പ​ന​വൂ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത്സ​യ്ക്കും മ​റ്റു​മാ​യി എ​ത്തി​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കി ഇ​വ​ര്‍​ക്ക് മൂ​ഴി എ​സ്എ​ന്‍​ഡി​പി ഹാ​ളി​ല്‍ വ​ച്ച് കോ​വി​ഡ് റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി. സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം 136 പേ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. 136 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 96 പേ​ര്‍ നി​ല​വി​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ലും 17 പേ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ക്വാ​റ​ന്‍റൈ​നി​ലു​മു​ണ്ട്.

ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സ​ഞ്ജ​മാ​ണെ​ന്നും, ക്വാ​റ​ന്‍റൈ​ൻ
സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് അ​തി​ന് സൗ​ക​ര്യം ചെ​യ്ത് ന​ല്‍​കു​ന്ന​തി​നും അ​തോ​ടൊ​പ്പം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് മ​രു​ന്ന് മ​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം പ​ഞ്ചാ​യ​ത്തി​ൽ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.​ആ​നാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ നി​ല​വി​ലു​ള്ള മൂ​ന്നു ഡോ​ക്ട​ര്‍​മാ​രെ കൂ​ടാ​തെ ര​ണ്ട് ജൂ​ണി​യ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം കൂ​ടി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.