വീ​ട്ടി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളു​മാ​യി ന​ഗ​ര​സ​ഭ​യു​ടെ ഇ ​കൊ​മേ​ഴ്സ് പോ​ർ​ട്ട​ൽ വ​രു​ന്നു
Saturday, August 1, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: വീ​ടു​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്താ​നും വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി ന​ഗ​ര​സ​ഭ ഇ-​കോ​മേ​ഴ്സ് പോ​ർ​ട്ട​ൽ ആ​രം​ഭി​ക്കു​ന്നു. കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​ക​യും ജീ​വി​തം വ​ഴി​മു​ട്ടു​ക​യും ചെ​യ്തു. ഈ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ത്യോ​പ​യോ​ഗ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ചാ​ൽ വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നാ​യി ഓ​ണ്‍ ലൈ​ൻ പോ​ർ​ട്ട​ൽ ആ​രം​ഭി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക, മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഹ​രി​ത​ക​ർ​മ സേ​ന​ക​ൾ​ക്ക് വ​രു​മാ​ന വ​ർ​ധ​ന ന​ട​പ്പാ​ക്കു​ക എ​ന്നി​വ​യും ല​ക്ഷ്യ​മി​ടു​ന്നു. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ഗ​ര​സ​ഭ വി​ക​സി​പ്പി​ച്ച ഇ-​കോ​മേ​ഴ്സ് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​കും. ഈ ​ഉ​ത്പ​ന്ന​ങ്ങ​ൾ അ​ത​തു വാ​ർ​ഡി​ലെ ഹ​രി​ത​ക​ർ​മ സേ​ന​ക​ൾ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കും.

വീ​ട്ടു​ജോ​ലി​ക്കു​ള്ള ആ​ളു​ക​ൾ, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ, തെ​ങ്ങ് ക​യ​റ്റ​ക്കാ​ർ, നി​ത്യ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യും സൈ​റ്റു​വ​ഴി ല​ഭ്യ​മാ​ക്കും. ഇ​തി​ലൂ​ടെ സ്വ​യം​തൊ​ഴി​ൽ ചെ​യ്യാ​നും വ​രു​മാ​ന​മാ​ർ​ഗം ഉ​റ​പ്പാ​ക്കാ​നും ക​ഴി​യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 9895532192 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.