സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് സി​പി​എം നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്നു: കെ.​സു​രേ​ന്ദ്ര​ൻ
Saturday, August 1, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് സി​പി​എം നി​യ​മ​സ​ഹാ​യം ന​ൽ​കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. ഇ​തി​നു​വേ​ണ്ടി സി​പി​എം ബ​ന്ധ​മു​ള്ള അ​ഭി​ഭാ​ഷ​ക​ർ എ​റ​ണാ​കു​ള​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ഒ.​രാ​ജ​ഗോ​പാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യു​എ​പി​എ കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ സി​പി​എം ബ​ന്ധ​മു​ള്ള അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ക്കു​ന്ന​ത്. കേ​ര​ള പോ​ലീ​സ് സ്വ​പ്ന സു​രേ​ഷി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ ന​ട​ത്തു​ന്ന നീ​ക്കം ദു​രൂ​ഹ​മാ​ണ്. തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച് പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ർ​എ​സ്എ​സ്- കോ​ൺ​ഗ്ര​സ് ബ​ന്ധം ആ​രോ​പി​ക്കു​ന്ന​ത് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ നി​ന്നും ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യും സ​ദാ​ചാ​ര​വും പ്ര​സം​ഗി​ക്കാ​ൻ ഒ​രു സി​പി​എം നേ​താ​വി​നും യോ​ഗ്യ​ത​യി​ല്ല. കോ​ൺ​ഗ്ര​സി​ൽ നി​ന്നൊ​രു സ​ർ​സം​ഘ​ചാ​ല​കി​നെ ഞ​ങ്ങ​ൾ​ക്ക് വേ​ണ്ട. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വി​ജി​ല​ൻ​സ് കേ​സു​ക​ൾ അ​ട്ടി​മ​റി​ച്ച​ത് സി​പി​എ​മ്മി​ന്‍റെ സ​ർ​ക്കാ​രാ​ണ്. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ട​ക്ക​മു​ള്ള യു​ഡി​എ​ഫ് നേ​താ​ക്ക​ളെ എ​ല്ലാ കാ​ല​ത്തും സം​ര​ക്ഷി​ക്കു​ന്ന​ത് സി​പി​എം നേ​തൃ​ത്വ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.