കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, August 2, 2020 11:38 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ത്തി​ലെ നാ​ല് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്. വി​കേ​ന്ദ്രീ​കൃ​ത ആ​രോ​ഗ്യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യ​തെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.
പ​ര​ണി​യം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം നേ​ര​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി. ഇ​പ്പോ​ൾ ര​ണ്ടാം ഘ​ട്ട​മാ​യി പൊ​ഴി​യൂ​ർ, കു​ള​ത്തൂ​ർ, കാ​രോ​ട്, ചെ​ങ്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ര്‍​ത്തു​ന്ന​ത്.
ഓ​രോ ആ​ശു​പ​ത്രി​യി​ലും നി​ല​വി​ലു​ള്ള​തി​നു പു​റ​മെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ, ര​ണ്ട് ന​ഴ്സു​മാ​ർ, ഒ​രു ലാ​ബ് ടെ​ക്നി​ഷ്യ​ൻ എ​ന്നി​ങ്ങ​നെ സ്റ്റാ​ഫു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചു. ഉ​ച്ച വ​രെ ഉ​ണ്ടാ​യി​രു​ന്ന ഒ​പി സ​മ​യം വൈ​കു​ന്നേ​രം ആ​റു വ​രെ നീ​ട്ടി. ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഒ​പി​യി​ൽ വെ​യ്റ്റിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി.
പൊ​ഴി​യൂ​ർ, കു​ള​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി എം​എ​ല്‍​എ ഫ​ണ്ടി​ൽ നി​ന്നും 12 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.
സം​സ്ഥാ​ന ത​ല​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച 110 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ലെ​ണ്ണം നെ​യ്യാ​റ്റി​ൻ​ക​ര​യി​ലാ​ണ് . പു​തി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30 ന് ​വീ​ഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍​വ​ഹി​ക്കും.