‌ജി​ല്ല​യി​ൽ 219 പേ​ർ​ക്ക് കോ​വി​ഡ്
Thursday, August 6, 2020 11:45 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 219 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 210 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
രോ​ഗ​വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ക​ല്ലി​യൂ​രി​ലെ 13-ാം വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ പു​തു​താ​യി 1,155 പേ​രാ​ണ് രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്.
615 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 14,791 പേ​ർ വീ​ടു​ക​ളി​ലും 804 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് നി​ല​വി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 314 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 213 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ 2,985 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 805 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​യ്ക്കു​ക​യും 768 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു. ജി​ല്ല​യി​ൽ 72 സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​യി 804 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.