മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി മ​രി​ച്ചു
Sunday, August 9, 2020 1:19 AM IST
പേ​രൂ​ര്‍​ക്ക​ട: ഊ​ള​മ്പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി ചി​കി​ത്സ​യി​ലി​രി​ക്കെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. വ​ര്‍​ക്ക​ല ഇ​ട​വ സ്വ​ദേ​ശി ചൈ​ത​ന്യ (31) ആ​ണ് മ​രി​ച്ച്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30നാ​യി​രു​ന്നു മ​ര​ണം. രാ​വി​ലെ 10 നാ​ണ് ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 2019 മു​ത​ല്‍ ഇ​ദ്ദേ​ഹം ഊ​ള​മ്പാ​റ ആ​ശു​പ​ത്രി​യി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു. 28-ാം വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗം മൂ​ര്‍​ച്ഛി​ച്ച​ത്.