പൊ​ന്ന​റ ശ്രീ​ധ​ർ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Tuesday, August 11, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന ത​ന്പാ​നൂ​ർ പൊ​ന്ന​റ ശ്രീ​ധ​ർ പാ​ർ​ക്കി​ന്‍റെ പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ തു​ട​ക്കം കു​റി​ച്ചു.
ത​ന്പാ​നൂ​ർ കെ​എ​സ്ആ​ർ​ടി​സി, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വ​യ്ക്ക് മു​ന്നി​ലാ​യു​ള്ള പൊ​ന്ന​റ ശ്രീ​ധ​ർ പാ​ർ​ക്ക് ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചു.​പാ​ർ​ക്ക് ലാ​ൻ​ഡ് കേ​പ്പിം​ഗ് ന​ട​ത്തി നി​ല​വി​ലെ പ്ര​തി​മ​യെ പു​തി​യ പീ​ഠ​ത്തി​ലേ​ക്ക് മാ​റ്റി പാ​ർ​ക്കി​ന്‍റെ സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ക​യും, ചെ​റി​യ മീ​റ്റിം​ഗു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സ്റ്റേ​ജ്, സെ​ൽ​ഫി പോ​യി​ന്‍റ്, വാ​ട്ട​ർ ഫൗ​ണ്ട​ൻ, ആ​ർ​ട്ട് ഇ​ൻ​സ്റ്റ​ലൈ​സേ​ഷ​ൻ, വൈ​ദ്യു​തീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.
യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി​ര​വി​കു​മാ​ർ, ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ൻ, കൗ​ണ്‍​സി​ല​ർ എം.​ജ​യ​ല​ക്ഷ്മി, സ്മാ​ർ​ട്ട് സി​റ്റി സി​ഇ​ഒ പി.​ബാ​ല​കി​ര​ണ്‍, സ്മാ​ർ​ട്ട് സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ സ​നൂ​പ് ഗോ​പീ​കൃ​ഷ്ണ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.