കോ​വി​ഡ് 19: ​ബോ​ധ​വ​ത്ക​ര​ണ പ്ര​തി​ജ്ഞ​യു​മാ​യി സിറ്റിപോ​ലീ​സ്
Wednesday, August 12, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ സി​റ്റി പോ​ലീ​സ് പ്ര​തി​ജ്ഞാ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 10.30 ന് ​സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ ചാ​ല​യി​ൽ പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ​രേ​സ​മ​യം സി​റ്റി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 220 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ന്ന​ത്. ഓ​രോ സ്ഥ​ല​ത്തും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ, വ്യാ​പാ​രി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സാ​മൂ​ഹി​ക അ​ക​ല​വും കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ അ​ണി​നി​ര​ന്നു.

ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ (ക്ര​മ​സ​മാ​ധാ​നം&​ട്രാ​ഫി​ക് ) ഡോ. ​ദി​വ്യ.​വി. ഗോ​പി​നാ​ഥ് പാ​ള​യം ക​ണ്ണി​മേ​രാ മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ്ര​തി​ജ്ഞാ ച​ട​ങ്ങി​ല്‍ ന​ഗ​ര​ത്തി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ 10,000 ൽ ​പ​രം പൊ​തു​ജ​ന​ങ്ങ​ൾ അ​ണി​നി​ര​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും സി​റ്റി​യി​ലെ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലും ഈ ​സ​ന്ദേ​ശം എ​ത്തി​ക്കാ​ന്‍ പ്ര​തി​ജ്ഞാ ച​ട​ങ്ങ് തു​ട​രു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.