മ​ൺ​വി​ള ഫാ​മി​ലി പ്ലാ​സ്റ്റി​ക്കി​ൽ 110 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്
Wednesday, September 16, 2020 11:02 PM IST
ശ്രീ​കാ​ര്യം : മ​ൺ​വി​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​മി​ലി പ്ലാ​സ്റ്റി​ക്കി​ലെ ജീ​വ​ന​ക്കാ​രി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 110 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.165 ജീ​വ​ന​ക്കാ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 95 പു​രു​ഷ​ന്മാ​ർ​ക്കും 15 സ്ത്രീ​ക​ള​ൾ​ക്കു​മാ​ണ് രോ​ഗം .ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത 88 പേ​രെ ക​മ്പ​നി വ​ക ഹോ​സ്റ്റ​ലി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും, രോ​ഗ​ല​ക്ഷ​ണ​മു​ള്ള 22 പേ​രെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​യ്ക്കും മാ​റ്റി. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ൺ​വി​ള ജം​ഗ്‌​ഷ​നി​ലെ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ കൂ​ടു​ത​ലും ഫാ​മി​ലി പ്ലാ​സ്റ്റി​ക്കി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. അ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ദ്യ ദി​വ​സം ഏ​ഴു പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു ഇ​വി​ടെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഉ​ള്ള 140 പേ​രി​ലും പു​റ​ത്ത് നി​ന്നു​ള്ള​വ​രി​ലു​മാ​ണ് ടെ​സ്റ്റ് ന​ട​ത്തി​യ​ത്. ല​ക്ഷ​ങ്ങ​ളി​ല്ലാ​ത്ത കു​റ​ച്ചു​പേ​രെ വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​മാ​യി​ട്ടു​ണ്ട്. കോ​ള​നി​പോ​ലു​ള്ള സ്ഥ​ല​ത്ത് വീ​ടു​ക​ളി​ൽ രോ​ഗി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്നാ​ൽ രോ​ഗം വ്യാ​പി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും ഇ​വ​രെ വീ​ടു​ക​ളി​ൽ നി​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ മാ​റ്റ​ണ​മെ​ന്നും ആ​റ്റി​പ്ര കൗ​ൺ​സി​ല​ർ സു​നി ച​ന്ദ്ര​ൻ ആവശ്യപ്പെട്ടു.
ജീ​വ​ന​ക്കാരിൽ ചിലർക്ക് കോ​വി​ഡ് രോഗബാധ കണ്ടെത്തിയിനാൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെന്നും അതിനാൽ ഫാ​മി​ലി പ്ലാ​സ്റ്റി​ക്ക് താത്കാലികമായി അ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഉ​ട​മ സിം​സ​ൺ ഫെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.