സർക്കാരിന്‍റെ അഴിമതികൾക്കെതിരെ കാട്ടാക്കടയിൽ കോൺഗ്രസിന്‍റെ പ്രതിഷേധ ധർണ
Wednesday, September 16, 2020 11:02 PM IST
കാ​ട്ടാ​ക്ക​ട : ഒ​രോ ദി​വ​സ​വും അ​ഴി​മ​തി​യും അ​തി​നു ചു​ക്കാ​ൻ​പി​ടി​ക്കാ​ൻ മ​ന്ത്രി​മാ​രും. ഇ​താ​ണ് കേ​ര​ളം ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന യാ​ഥാ​ർ​ഥ്യ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​പ്‌​ന​യു​മാ​യി അ​ടു​ത്തു ബ​ന്ധ​മു​ള്ള മ​ന്ത്രി ആ​രെ​ന്ന​താ​ണ് അ​ടു​ത്ത ചോ​ദ്യ​മെ​ന്നും അ​തി​ന് പി​ണ​റാ​യി വി​ജ​യ​ൻ ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നും സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കു​മെ​തി​രെ കോ​ൺ​ഗ്ര​സ് കാ​ട്ടാ​ക്ക​ട ബ്ലോ​ക്ക് ക​മ്മി​റ്റി കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​തെ​ങ്കി​ലും ഒ​രു അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ എ​ന്തു​കൊ​ണ്ട് ഗ​വ​ൺമെ​ന്‍റ് ത​യാ​റാ​കു​ന്നി​ല്ല. കി​ഫ്ബി​യു​ടെ പേ​രി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​ത്. കി​ഫ്ബി​യു​ടെ പേ​രി​ൽ വ​ലി​യ തോ​തി​ലു​ള്ള കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​വ​സ്തു​ത​ക​ൾ എ​ല്ലാം താ​മ​സി​യാ​തെ കൂ​ടു​ത​ൽ കൂ​ടു​ത​ൽ പു​റ​ത്തു വ​രും. ഈ ​ജ​ന​ദ്രോ​ഹ സ​ർ​ക്കാ​രി​നെ​തി​രെ ന​മ്മു​ടെ പോ​രാ​ട്ടം തു​ട​രും ഒ​രു സം​ശ​യ​വും വേ​ണ്ട ഈ ​സർക്കാരി​നെ താ​ഴെ​യി​റ​ക്കു​ന്നതുവ​രെ ജ​ന​കീ​യ പോ​രാ​ട്ട​വു​മാ​യി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യും യു​ഡി​എ​ഫും മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​നി ഏ​തു മ​ന്ത്രി​യെ ആ​ണ് ചോ​ദ്യം ചെ​യ്യാ​ൻ പോ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​തും വ്യ​ക്ത​മാ​കും. ജീ​ർ​ണ​ത ബാ​ധി​ച്ച ഒ​രു സർക്കാരാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത സംഭവവുമായി ബ​ന്ധ​പ്പെ​ട്ട യഥാർഥ പ്ര​തി​ക​ളെ​ അ​റ​സ്റ്റ് ചെ​യ്യ​ണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു.

സ​ത്യ​ഗ്ര​ഹ​ത്തി​ൽ കെ. ​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, മു​ൻ സ്പീ​ക്ക​ർ എ​ൻ ശ​ക്ത​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കെ​പി​സി​സി സെ​ക്ര​ട്ട​റി​യും മു​ൻ യൂ​ത്ത് ക​മ്മീ​ഷ​ണ​റു​മാ​യ ആ​ർ. വി. ​രാ​ജേ​ഷ്, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ, എം. ​മ​ണി​ക​ണ്ഠ​ൻ ,എം. ​എം. അ​ഗ​സ്റ്റി​ൻ, കാ​ട്ടാ​ക്ക​ട സു​ബ്ര​ഹ്മ​ണ്യ​ൻ, കാ​ട്ടാ​ക്ക​ട രാ​മു, ഷാ​ജി​ദാ​സ്, മു​സ്‌​ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു നേ​താ​ക്ക​ൾ തുടങ്ങിയ​വ​ർ പങ്കെടുത്തു.