ക​ല്ലി​യൂ​രി​ൽ കു​രു​ന്നു​ക​ൾ​ക്കാ​യി എ​സി അ​ങ്ക​ണ​വാ​ടി
Wednesday, September 16, 2020 11:02 PM IST
നേ​മം: ക​ല്ലി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​യ​ണി വാ​ർ​ഡി​ലെ നാ​ൽ​പ്പ​ത്തി ര​ണ്ടാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​ല​ക്ഷ്മി നി​ർ​വ​ഹി​ച്ചു. ഇ​രു​പ​തോ​ളം കു​ട്ടി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കു​ന്ന ശി​ശു സൗ​ഹാ​ർ​ദ അ​ങ്ക​ണ​വാ​ടി എ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ​താ​ണ്. നേ​മം ഐ​സി​ഡി​എ​സി​ന് കീ​ഴി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ പ​ദ്ധ​തി​യാ​ണ് ക​ല്ലി​യൂ​രി​ലേ​ത്. പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്ത​മാ​യ ര​ണ്ട് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഇ​രു​നി​ല​കെ​ട്ടി​ടം പ​ണി​തി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്മ​കു​മാ​ർ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ജ​യ​ന്തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​തീ​ശ​ൻ,വി​നു​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് കെ. ​നാ​യ​ർ, ച​ന്തു കൃ​ഷ്ണ, കൃ​ഷ്ണ​കു​മാ​രി, നേ​മം ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ അ​ശ്വ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.