മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ കൈ​യേ​റ്റം ചെ​യ്ത സി​ഐ ക്കെ​തി​രെ ന​ട​പ​ടി​വേ​ണം : കെ​യു​ഡ​ബ്‌​ള്യൂ​ജെ
Wednesday, September 16, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം : സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ സ​മ​ര​ചി​ത്രം എ​ടു​ക്കാ​നെ​ത്തി​യ പ​ത്ര ഫോ​ട്ടോ​ഗ്രാ​ഫ​റെ കൈ​യേ​റ്റം ചെ​യ്ത സി​ഐ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് പ​ത്ര പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കൗ​മു​ദി ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ നി​ശാ​ന്ത് ആ​ലു​ക്കാ​ടി​നെ​യാ​ണ് ക​ണ്‍​ട്രോ​ള്‍ റൂം ​സി​ഐ ഡി. ​കെ. പൃ​ഥ്വി​രാ​ജ് കൈ​യേ​റ്റം ചെ​യ്ത​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഈ ​ഘ​ട്ട​ത്തി​ല്‍ വ​ള​രെ പ്ര​യാ​സം അ​നു​ഭ​വി​ച്ചാ​ണ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​തും അ​വ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തു​ന്ന​തും. ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് നി​ശാ​ന്തി​നെ കൈ​യേ​റ്റം ചെ​യ്ത​ത്.
ഇ​തി​ന് ഉത്ത​ര​വാ​ദി​യാ​യ സി​ഐ​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വെ​ള്ളി​മം​ഗ​ല​വും സെ​ക്ര​ട്ട​റി ബി. ​അ​ഭി​ജി​ത്തും ഡി​ജി​പി​ക്ക് ന​ല്‍​കി​യ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലും ഏ​ജീ​സ് ഓ​ഫീ​സി​നു മു​ന്നി​ലും റി​പ്പോ​ര്‍​ട്ട​ര്‍​മാ​രു​ടെ​യും ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രു​ടെ​യും ഹെ​ല്‍​മെ​റ്റ് കാ​ണാ​താ​കു​ന്ന​തും പ​തി​വാ​കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ലും പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.