ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം
Friday, September 18, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് ഡെ​വ​ല​പ്മെ​ന്‍റി​നു കീ​ഴി​ൽ (ഐ​എ​ച്ച്ആ​ർ​ഡി) കീ​ഴി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള അ​ടൂ​ർ (04734224076, 8547005045), ധ​നു​വ​ച്ച​പു​രം (04712234374, 2234373, 8547005060), മാ​വേ​ലി​ക്ക​ര (04792304494, 04792341020, 8547005046), കു​ണ്ട​റ (04742580865, 8547005066) എ​ന്നീ അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ 202021 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ കോ​ള ജു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച 50 ശതമാനം സീ​റ്റു​ക​ളി​ൽ ഓ​ൺ​ലൈ​ൻ,ഓ​ഫ് ലൈ​ൻ വ​ഴി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. http:// ihrd.kerala.gov.in/cascap എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ഓ​രോ കോ​ള​ജി​ലെ​യും പ്ര​വേ​ശ​ന​ത്തി​ന് പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.
ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട്, അ​നു​ബ​ന്ധ​ങ്ങ​ളും, 500 രൂ​പ (എ​സ് ‌സി, എ​സ്‌​ടി 200 രൂ​പ) ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഓ​ൺ​ലൈ​നാ​യി അ​ട​ച്ച വി​വ​ര​ങ്ങ​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ജേ​ളി​ൽ ല​ഭ്യ​മാ​ക്ക​ണം. ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കു​മ്പോ​ൾ അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ച്ച് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ പേ​രി​ൽ മാ​റാ​വു​ന്ന 500 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് സ​ഹി​തം (പ​ട്ടി​ക​ജാ​തി​ - പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് 200 രൂ​പ) ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷി​ക്കാം. തു​ക കോ​ള​ജു​ക​ളി​ൽ നേ​രി​ട്ടും അ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.ihrd.ac.in