ക​രി​യി​ല്‍ കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക വാ​ണി​ജ്യ സ​മു​ച്ച​യ നി​ർ​മാ​ണം വീ​ണ്ടും നി​ല​ച്ചു
Monday, September 21, 2020 12:01 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ക​രി​യി​ല്‍ കൃ​ഷ്ണ​പി​ള്ള​യു​ടെ ഓ​ര്‍​മ്മ​യ്ക്കാ​യി നി​ര്‍​മാ​ണം ആ​രം​ഭി​ച്ച വാ​ണി​ജ്യ​സ​മു​ച്ച​യ​ത്തി​ന്‍റെ പ​ണി വീ​ണ്ടും അ​വ​താ​ള​ത്തി​ല്‍.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച ബ​ഹു​നി​ല വാ​ണി​ജ്യ​കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ഭ​ര​ണം മാ​റി​യ​തോ​ടെ പാ​തി വ​ഴി​യി​ലാ​കു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് പ​ണി പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ഇ​പ്പോ​ള്‍ പ​ഴ​യ പ​ടി​യി​ലാ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പ​ണി പൂ​ര്‍​ത്തി​യാ​കാ​ത്ത കെ​ട്ടി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ സ​ങ്കേ​ത​മാ​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന​സ്തം​ഭ​മാ​യി വാ​ഴ്ത്ത​പ്പെ​ടു​ന്ന അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് വ​ള​പ്പി​ലാ​ണ് ക​രി​യി​ല്‍ കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക വാ​ണി​ജ്യ സ​മു​ച്ച​യ​വും നി​ര്‍​മി​ക്കു​ന്ന​ത്. ആ​ഘോ​ഷ​പൂ​ര്‍​വ​മു​ള്ള ശി​ലാ​സ്ഥാ​പ​ന​ത്തി​നു ശേ​ഷം പ​ണി ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ധി​കം വൈ​കാ​തെ നി​ല​ച്ചു. കെ​ട്ടി​ടം വി​വി​ധ നി​ല​ക​ളി​ലെ കു​റെ തൂ​ണു​ക​ളി​ലാ​യി ഒ​തു​ങ്ങി.

പ​ണി പാ​തി വ​ഴി​യി​ലാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ന്യാ​യ​ങ്ങ​ള്‍ നി​ര​ത്ത​പ്പെ​ടു​ന്നു. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​ന്പ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​മെ​ന്നും നാ​ട്ടു​കാ​ര്‍ ക​രു​തി​യി​രു​ന്നെ​ങ്കി​ലും വീ​ണ്ടും പ​ണി നി​ല​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ പ്ര​തീ​ക്ഷ കൈ​വി​ട്ടി​രി​ക്കു​ക​യാ​ണ്.