ഉ​പ​വാ​സ സ​മ​രം ന​ട​ത്തും
Monday, September 21, 2020 11:12 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നെ​ല്ല​നാ​ട് കോ​ൺ​ഗ്ര​സ് ഭ​വ​ൻ തീ​യി​ട്ട് ന​ശി​പ്പി​ക്കു​ക​യും, കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മ​ണി പി. ​നാ​യ​രു​ടെ വീ​ട് ആ​ക്ര​മി​ക്കു​ക​യും, പ​ര​മേ​ശ്വ​രം കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നെ​ല്ല​നാ​ട് വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തും. ഉ​പ​വാ​സം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​ഭ​വ​ത്തി​ൽ സാ​ക്ഷി​ക​ളാ​യ​വ​രെ പ്ര​തി​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​വാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ പ​റ​ഞ്ഞു.​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ , മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ , മ​ഹേ​ഷ് ചേ​രി​യി​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​സ​ന​ൽ, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പ്, മോ​ഹ​ന​ൻ നാ​യ​ർ , അ​നു​പ് , ഹ​രി, ര​ഞ്ജി​ത് തു​ട​ങ്ങി​യ പ​ങ്കെ​ടു​ത്തു.