ജി​ല്ല​യി​ൽ മ​ഴ ക​ന​ത്തു
Tuesday, September 22, 2020 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ ഇ​ന്ന​ലെ​യും അ​തി​ശ​ക്ത​മാ​യി തു​ട​ർ​ന്നു. ഇ​തേ​തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ ശ്രീ​കാ​ര്യം മു​ത​ൽ പാ​ള​യം വ​രെ​യും സെ​ക്ര​ട്ടേ​റി​യ​റ്റ്, ഓ​വ​ർ​ബ്രി​ഡ്ജ് കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​ത കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ക​ര​മ​ന മു​ത​ൽ ബാ​ല​രാ​മ​പു​രം​വ​രെ​യും വ​ലി​യ വാ​ഹ​ന തി​ര​ക്കു​ണ്ടാ​യി.
ന​ഗ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​യി. അ​തി​ശ​ക്ത​മാ​യി പെ​യ്തി​റ​ങ്ങി​യ മ​ഴ​യെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി.
ബൈ​പ്പാ​സി​ൽ ക​ല്ലു​മു​ക്കി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ റോ​ഡ​രി​കി​ൽ കൊ​ണ്ടി​ട്ട മാ​ലി​ന്യം ഒ​ഴു​കി ന​ട​ന്നു.
ബൈ​പ്പാ​സ് ചാ​ക്ക റോ​ഡി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ന്നോ​ട്ടു പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​യി. ഉ​ച്ച​യോ​ടെ ശ​ക്തി​കു​റ​ഞ്ഞ മ​ഴ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ വീ​ണ്ടും തു​ട​ങ്ങി​യെ​ങ്കി​ലും ശ​മി​ച്ചു.
ഇ​ന്നു മു​ത​ൽ ശ​നി​യാ​ഴ്ച​വ​രെ ജി​ല്ല​യി​ൽ വ്യാ​പ​ക മ​ഴ​യാ​ണ്് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.​
ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് പേ​പ്പാ​റ അ​ണ​ക്കെ​ട്ട് തു​റ​ന്ന​ലെ അ​ഞ്ചു സെ​ന്‍റീ​മീ​റ്റ​ർ​കൂ​ടി ഉ​യ​ർ​ത്തി.നി​ല​വി​ൽ പേ​പ്പാ​റ അ​ണ​ക്കെ​ട്ട് 20 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.​നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തും വ​ന​ത്തി​നു​ള്ളി​ലും ക​ഴി​ഞ്ഞ ദി​വ​സം അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്തു.

പെ​യ്ത​ത് അ​ഞ്ചു സെ​ന്‍റീ​മീ​റ്റ​ർ മ​ഴ

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ ന​ഗ​ര​ത്തി​ൽ അ​ഞ്ചു​സെ​ന്‍റീ​മീ​റ്റ​ർ മ​ഴ പെ​യ്തു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ല​ര സെ​ന്‍റീ​മീ​റ്റ​ർ മ​ഴ പെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര മു​ത​ൽ വൈ​കു​ന്നേ​രം വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ട​ര സെ​ന്‍റീ​മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. ഇ​ത്ര​യും സ​മ​യ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഒ​ന്ന​ര സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച നാ​ലു സെ​ന്‍റീ​മീ​റ്റ​ർ​വ​രെ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ മി​ക്ക​യി​ട​ത്തും ല​ഭി​ച്ച​ത്.