സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച് ആ​ക്ര​മണം നടത്തിയ കേ​സ്: അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ
Monday, September 28, 2020 11:45 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം നെ​ല്ലി​ക്കു​ന്നി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച് നാ​ട്ടു​കാ​രാ​യ ര​ണ്ട്പേ​രെ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേൽ പ്പി​ച്ച കേ​സി​ൽ അ​ഞ്ച് പേ​രെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ഇ​വ​രി​ൽ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്.​വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് ഉ​പ​ക​രാ​റെ​ടു​ത്ത ക​മ്പ​നി​യു​ടെ തൊ​ഴി​ലാ​ളി​ക​ളും കൊ​ല്ലം ക​രു​നാ​ഗ​പ​ള്ളി സ്വ​ദേ​ശി​ക​ളു​മാ​യ ക​ണ്ണ​ൻ,സു​ജി​ത്ത്,ശ്യാം​കു​മാ​ർ,അ​ര​വി​ന്ദ്,അ​രു​ൺ,എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ത്രി​യി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത സം​ഘ​ത്തി​ൽ സു​ജി​ത്തി​നും അ​രു​ണി​നും നേ​രി​യ പ​നി​യു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സു​കാ​ർ ക​രു​ത​ലോ​ടെ​യാ​ണ് ഇ​വ​രു​മാ​യി ഇ​ട​പെ​ട്ട​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ൻ​പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം​സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​രു​പ​തോ​ളം പേ​ർ ഒ​രു ക്യ​മ്പി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് വി​ഴി​ഞ്ഞം നെ​ല്ലി​ക്കു​ന്ന് ജം​ഗ​ഷ​നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്.​ബി​യ​ർ കു​പ്പി കൊ​ണ്ടു​ള്ള​അ​ടി​യേ​റ്റ നെ​ല്ലി​ക്കു​ന്ന്സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​ൻ ,ലോ​റ​ൻ​സ് എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.​ഇ​വ​ർ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​ഴി​ഞ്ഞം സി​ഐ​യു​ടെ​നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​ക്ക്അ​യ​വു വ​രു​ത്തി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.