935 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, September 29, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 935 പേ​ര്‍​ക്കുകൂടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ു . ഇ​തി​ല്‍ 767 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 131 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 30 പേ​ര്‍ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. നാ​ലു​പേ​ര്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​താ​ണ്. ഒ​രാ​ള്‍ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി. ര​ണ്ടു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍(61), പേ​ട്ട സ്വ​ദേ​ശി വി​ക്ര​മ​ന്‍(70) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 388 പേ​ര്‍ സ്ത്രീ​ക​ളും 547 പേ​ര്‍ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ല്‍ 15 വ​യ​സി​നു താ​ഴെ​യു​ള്ള 92 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 138 പേ​രു​മു​ണ്ട്. പു​തു​താ​യി 1,811 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 29,100 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.
1,980 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ലാ​കെ 10,405 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 433 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി.

ന​ഗ​ര​ത്തി​ൽെ പു​തി​യ ഒ​ന്പ​ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പു​തു​താ​യി ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വാ​ർ​ഡു​ക​ളാ​യ തൃ​ക്ക​ണ്ണാ​പു​രം, പു​ന്ന​യ്ക്കാ​മു​ഗ​ൾ, തി​രു​മ​ല, മു​ല്ലൂ​ര്‍ (നെ​ല്ലി​ക്കു​ന്ന് പ്ര​ദേ​ശം) അ​മ്പ​ല​ത്ത​റ, ക​മ​ലേ​ശ്വ​രം, ക​ളി​പ്പാ​ൻ കു​ളം, ശ്രീ​വ​രാ​ഹം, പാ​ങ്ങോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ അ​ട​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു.
കൂ​ടാ​തെ കോ​വി​ഡ് 19 സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 19 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് 2020 പ്ര​കാ​രം കേ​സെ​ടു​ത്തു.
മാ​സ്ക് ധ​രി​ക്കാ​ത്ത 56 പേ​രി​ൽ നി​ന്നും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത ര​ണ്ടു പേ​രി​ൽ നി​ന്നു​മാ​യി 11,600/രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.