അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, October 19, 2020 11:45 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ് വി​ഭാ​ഗ​ത്തി​ലെ അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി കെ.​കെ ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​റു കോ​ടി രൂ​പ ചെ​ല​വി​ൽ സ്ഥാ​പി​ച്ച ഡി​എ​സ്എ മെ​ഷീ​ൻ, 65 ല​ക്ഷ​ത്തി​ന്‍റെ ഡി​ജി​റ്റ​ല്‍ ഫ്ളൂ​റോ​സ്കോ​പ്പി, ഒ​രു​കോ​ടി രൂ​പ​യു​ടെ ഡി​ജി​റ്റ​ല്‍ മാ​മ്മോ​ഗ്രാം എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​ത്. 717.29 കോ​ടി രൂ​പ​യു​ടെ മാ​സ്റ്റ​ര്‍ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ ഘ​ട്ട​മാ​യി 58.37 കോ​ടി രൂ​പ കി​ഫ്ബി വ​ഴി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.