ക​രു​വാ​റ്റ ബാ​ങ്ക്ക​വ​ർ​ച്ച; പ്ര​തി​യെ വീ​ണ്ടും കാ​ട്ടാ​ക്ക​ട​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
Friday, October 23, 2020 1:28 AM IST
കാ​ട്ടാ​ക്ക​ട: ക​രു​വാ​റ്റ സ​ഹ​ക​ര​ണ ബാ​ങ്ക് ക​വ​ർ​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി ആ​ൽ​ബി​ൻ രാ​ജി​നെ കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.

കാ​ട്ടാ​ക്ക​ട ക​ട്ട​യ്ക്കോ​ട് പ​റ​ക്കാ​ണി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് വീ​ണ്ടും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. വീ​ടി​ന്‍റെ പി​ന്നി​ൽ കു​ഴി​ച്ചി​ട്ടി​രു​ന്ന അ​ര​ക്കി​ലോ​യോ​ളം സ്വ​ർ​ണം ര​ണ്ടു​പ്രാ​വ​ശ്യ​മാ​യി ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കു​റ​ച്ചു സ്വ​ർ​ണം കാ​ട്ടാ​ക്ക​ട​യി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​യം വ​ച്ചി​രു​ന്നു ഇ​തും വീ​ണ്ടെ​ടു​ത്തു. ഇ​തേ​വ​രെ 3.5 കി​ലോ സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യും പ്ര​തി​യെ ഇ​വി​ടെ​കൊ​ണ്ടു​വ​ന്നി​രു​ന്നു. കേ​സി​ലെ മൂ​ന്നാം പ്ര​തി പേ​രെ​ക്കൊ​ണം സ്വ​ദേ​ശി ഷി​ബു​വി​നെ​യും തെ​ളി​വെ​ടു​പ്പി​മാ​യി എ​ത്തി​ച്ചി​രു​ന്നു.