മൃ​ത​ദേ​ഹം മാ​റിന​ൽ​കി​യ സം​ഭ​വം ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ടു
Friday, October 23, 2020 1:31 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മാ​റി​ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ർ​എം​ഒ ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

സം​ഭ​വ സ​മ​യ​ത്തു മോ​ർ​ച്ച​റി​യി​ൽ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സ്ഥി​രം ജീ​വ​ന​ക്കാ​ര​നെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.​കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച വെ​ണ്ണി​യൂ​ർ സ്വ​ദേ​ശി ദേ​വ​രാ​ജ​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു പ​ക​ര​മാ​ണ് അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ന​ൽ​കി​യ​ത്. മൃ​ത​ദേ​ഹം മാ​റി​യ​ത​റി​യാ​തെ ബ​ന്ധു​ക്ക​ൾ സം​സ്കാ​രം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നാ​ണു ബ​ന്ധു​ക്ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹം മാ​റി ന​ൽ​കി​യ​താ​യി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്.