വ​ധ​ശ്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, October 23, 2020 11:48 PM IST
നെ​ടു​മ​ങ്ങാ​ട്: വ​ധ​ശ്ര​മ​ക്കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പൂ​വ​ത്തൂ​ർ സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​നെ വീ​ട്ടി​ൽ ക​യ​റി​വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നെ​ടു​മ​ങ്ങാ​ട് ചി​റ​ക്കാ​ണി കു​ഞ്ചു​വീ​ട്ടി​ൽ ബി​ജു (40), ആ​നാ​ട് ഇ​രി​ഞ്ച​യം ഇ​ട​വി​ളാ​ക​ത്തു വീ​ട്ടി​ൽ ദീ​പു (36 )എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 21ന് ​രാ​ത്രി 12 ന് ​ബി​ജു​വും കൂ​ട്ടു​കാ​ര​നാ​യ ദീ​പു​വൂം വീ​ട്ടി​ൽ ഉ​റ​ങ്ങി കി​ട​ന്ന ജ​യ​ച​ന്ദ്ര​നെ വി​ളി​ച്ചി​റ​ക്കി വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ ദി​വ​സം രാ​ത്രി 9.30 ന് ​ജ​യ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി ദീ​പ​ക്കി​നെ​യും അ​മ്മ​യേ​യും ജ​യ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി ബി​ജു​വും ദീ​പു​വൂം ചേ​ർ​ന്ന് മാ​ര​ക​മാ​യി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഉ​മേ​ഷ് കു​മാ​റി​ന്‍റെ നി​ർ ദേ​ശാ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​മാ​രാ​യ സു​നി​ൽ​ഗോ​പി, ഷി​ഹാ​ബു​ദ്ദീ​ൻ , വേ​ണു, പ്രൊ​ബേ​ഷ​ൻ എ​സ് ഐ ​അ​ന​ന്ത​കൃ​ഷ്ണ​ൻ , എ ​എ​സ് ഐ ​ഹ​സ്‌​സ​ൻ പോ​ലീ​സു​കാ​രാ​യ സ​ന​ൽ​രാ​ജ് , വി​നു, സു​ലൈ​മാ​ൻ എ​ന്നി​വ​ർ ചേ​ർ ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്.