പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ എ​ട്ടു​പേ​ർ കൂ​ടി പി​ടി​യി​ൽ
Monday, October 26, 2020 11:26 PM IST
കാ​ട്ടാ​ക്ക​ട : പൂ​വ​ച്ച​ൽ പ​ന്നി​യോ​ട്ട് കേ​സ് അ​ന്വേ​ഷ​ണ​ത്തി​നു പോ​യ പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ എ​ട്ടു പ്ര​തി​ക​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര നാ​ര​ക​ത്തി​ൻ​കു​ഴി മേ​ഘാ​ഭ​വ​നി​ൽ മി​ഥു​ൻ(20), കു​ഴി​വി​ള വീ​ട്ടി​ൽ ശി​വ​ലാ​ൽ(19), വീ​ര​ണ​കാ​വ് മ​ങ്കാ​ര​ക്കോ​ണം വീ​ട്ടി​ൽ റാ​ഷി​ക്(20), മു​ള്ളു​പാ​റ​യ്ക്ക​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്(19), അ​രു​വി​ക്കു​ഴി അ​മ്മു​ഭ​വ​നി​ൽ ശം​ഭു സു​രേ​ഷ്(19), പ​ന്നി​യോ​ട് കു​ള​വു​പാ​റ അ​ഭി​ലാ​ഷ് ഭ​വ​നി​ൽ അ​ഭി​ലാ​ഷ്(41), ക​ല്ലി​യൂ​ർ പെ​രി​ങ്ങ​മ്മ​ല കോ​ഴി​യ്ക്ക​ൽ​ക്കു​ഴി മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ സു​ജി(21), ക​ല്ലി​യൂ​ർ കു​ര്യ​ക്കാ​ട് റീ​ന ഭ​വ​നി​ൽ മ​ഹേ​ഷ് കു​മാ​ർ(24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടു​പേ​രെ സം​ഭ​വ​ത്തി​നി​ടെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി പ​ന്നി​യോ​ട് ക​ല്ലാ​മം റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഞ്ചാ​വ്, ചാ​രാ​യ വി​ൽ​പ്പ​ന ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് കി​ട്ടി​യ പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ന​വാ​സ്, സി​പി​ഒ​മാ​രാ​യ ടി.​ആ​ർ.​ബി​ജു, എം.​ശ്രീ​നാ​ഥ് എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്. ജീ​പ്പും അ​ടി​ച്ചു​ത​ക​ർ​ത്തു. 15ല​ധി​കം പേ​രാ​ണ് അ​ക്ര​മി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.