മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 20,40,000 രൂ​പ ത​ട്ടി​യെ​ടു​ത്തു
Tuesday, October 27, 2020 11:29 PM IST
വെ​ഞ്ഞാ​റ​മൂ​ട്: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ബാ​ങ്കി​ല്‍ നി​ന്നും 20,40,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ക​ല്ല​റ മു​തു​വി​ള സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ ജോ​ളി​ക്കെ​തി​രെ​യാ​ണ് കാ​ന​റാ ബാ​ങ്ക് വെ​ഞ്ഞാ​റ​മൂ​ട് ശാ​ഖാ മു​ന്‍ മാ​നേ​ജ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ല്‍ ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 75.6 പ​വ​ന്‍ തൂ​ക്കം വ​രു​ന്ന 56 വ​ള​ക​ള്‍ പ​ണ​യ​പ്പെ​ടു​ത്തി ബാ​ങ്കി​ല്‍ നി​ന്നും ഇ​യാ​ള്‍ 20,40,000 രൂ​പ വാ​ങ്ങി​യി​രു​ന്നു. അ​ടു​ത്തു​ള്ള മ​റ്റൊ​രു ബാ​ങ്കി​ലും ഇ​യാ​ള്‍ ആ​ഭ​ര​ണ​പ്പ​ണ​യ​ത്തി​ല്‍ വാ​യ്പ എ​ടു​ത്തു. പ്ര​സ്തു​ത ബാ​ങ്കു​കാ​ര്‍ അ​വ​രു​ടെ പ​ണ​യ ഉ​രു​പ്പ​ടി​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​രു​ണ്‍ ജോ​ളി പ​ണ​യ​പ്പെ​ടു​ത്തി​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ഇ​ക്കാ​ര്യം അ​ടു​ത്തു ത​ന്നെ​യു​ള്ള കാ​ന​റാ ബാ​ങ്ക് ശാ​ഖ​യി​ല്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്ന് കാ​ന​റാ ബാ​ങ്കു​കാ​രും പ​ണ​യ ഉ​രു​പ്പ​ടി​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​തോ​ടെ അ​രു​ണ്‍ ജോ​ളി പ​ണ​യ​പ്പെ​ടു​ത്തി​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ മു​ക്കു​പ​ണ്ട​മാ​ണ​ന്ന് ക​ണ്ടെ​ത്തു​ക​യും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കു​ക​യു​മാ​യി​രു​ന്നു. ചെ​മ്പ് വ​ള​യ​ത്തി​ല്‍ ക​ട്ടി​ക്ക് സ്വ​ര്‍​ണം പൂ​ശി ആ​ർ​ക്കും തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധ​മാ​യി​രു​ന്നു ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ച്ചി​രു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.