ചെ​റു​വാ​ളം-​പ​ര​പ്പി​ൽ റോ​ഡ് നി​ർ​മാ​ണ ഉ​ദ്‌​ഘാ​ട​നം
Wednesday, October 28, 2020 11:45 PM IST
ക​ല്ല​റ: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി (സി​എം​എ​ൽ​ആ​ർ​ആ​ർ​പി) പ്ര​കാ​രം 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന ചെ​റു​വാ​ളം-​പ​ര​പ്പി​ൽ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. നി​ർ​മാ​ണോ​ദ്ഘാ​ട​നം അ​ഡ്വ.​ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ക​ല്ല​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ശി​വ​ദാ​സ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​എ​സ്.​എം റാ​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​സു​രേ​ഷ് ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാം​പ​ച്ച സു​രേ​ഷ് , അ​സി.​എ​ൻ​ജി​നി​യ​ർ ബി.​ആ​ർ.​ര​മാ​കു​മാ​രി, സി​പി​എം മു​തു​വി​ള ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ നാ​യ​ർ, സി​പി​എം ഏ​രി​യ​ക​മ്മി​റ്റി അം​ഗം ചെ​റു​വാ​ളം മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.