പ​രാ​തി ന​ൽ​കാ​നെ​ത്തി​യ അ​ച്ഛ​നെ മ​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ധി​ക്ഷേ​പി​ച്ച എ​എ​സ്ഐ​യെ സ്ഥലം ​മാ​റ്റി
Thursday, November 26, 2020 11:58 PM IST
കാ​ട്ടാ​ക്ക​ട : പ​രാ​തി ന​ൽ​കാ​നെ​ത്തി​യ അ​ച്ഛ​നെ മ​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ധി​ക്ഷേ​പി​ച്ച് പോ​ലീ​സ്. നെ​യ്യാ​ർ​ഡാം സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ക​ള​ളി​ക്കാ​ട് സ്വ​ദേ​ശി സു​ദേ​വ​നോ​ടാ​ണ് പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. അ​ധി​ക്ഷേ​പ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ പ​രാ​തി​ക്കാ​ര​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ പോ​ലീ​സു​കാ​ര​നെ ഡി​ജി​പി ഇ​ട​പെ​ട്ട് സ്ഥ​ലം​മാ​റ്റി. കു​ടും​ബ പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ന​ൽ​കാ​നെ​ത്തി​യ സു​ദേ​വ​നോ​ടാ​ണ് നെ​യ്യാ​ർ ഡാം ​പോ​ലീ​സി​ന്‍റെ അ​ധി​ക്ഷേ​പം.
ഞാ​യ​റാ​ഴ്ച​യാ​ണ് സു​ദേ​വ​ൻ ആ​ദ്യം പ​രാ​തി ന​ൽ​കി​യ​ത്. അ​ന്ന് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ തേ​ടി. എ​ന്നാ​ൽ കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​റ്റേ​ന്ന് വീ​ണ്ടും സു​ദേ​വ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഗ്രേ​ഡ് എ​സ്എ​ഐ ഗോ​പ​കു​മാ​ർ സു​ദേ​വ​നോ​ട് ത​ട്ടി​ക്ക​യ​റി. താ​ൻ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​ലീ​സ് അ​ധി​ക്ഷേ​പി​ച്ച​തെ​ന്നും സു​ദേ​വ​ൻ പ​റ​യു​ന്നു.
ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് മേ​ധാ​വി ത​ന്നെ ഇ​ട​പെ​ട്ട​ത്. സു​ദേ​വ​നെ അ​ധി​ക്ഷേ​പി​ച്ച ഗ്രേ​ഡ് എ​എ​സ്‌​ഐ ഗോ​പ​കു​മാ​റി​നെ അ​ടി​യ​ന്തി​ര​മാ​യി സ്ഥ​ല​മാ​റ്റി. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഡി​ഐ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​എ​സ്ഐ​യെ കു​റി​ച്ച് മു​ൻ​പും നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.