ബ​സ് കാ​ത്തു​നി​ന്ന ആ​ൾ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, December 1, 2020 11:38 PM IST
വി​ഴി​ഞ്ഞം: ബ​സ് കാ​ത്തു​നി​ന്ന ആ​ൾ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ക​രും​കു​ളം കൊ​ച്ചു​തു​റ ക്രൈ​സ്റ്റ് നി​വാ​സി​ൽ ഡേ​വി​ഡ് ഹെ​ൻ​ട്രി (65)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 630-ഓ​ടെ​യാ​ണ് കൊ​ച്ചു​തു​റ ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്ക​വെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നി​യി​ല്ല. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു, ഭാ​ര്യ ഡോ​റ​മ്മ തി​രു​വ​ന​ന്ത​പു​രം മെ​സി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. അ​വി​ടേ​ക്ക് പോ​കാ​നാ​ണ് രാ​വി​ലെ ബ​സ് സ്റ്റോ​പ്പി​ൽ എ​ത്തി​യ​തെ​ന്നും വീ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ക്ക​ൾ: ദി​വ്യ ( ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ൻ), ദി​നേ​ശ് (റ​വ​ന്യൂ ക​മ്മീ​ഷ​ണ​റേ​റ്റ്), വി​നോ​ദ് (കേ​ര​ള ഓ​ഡി​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്). മ​രു​മ​ക്ക​ൾ: ജേ​ശു​ദാ​സ്, ജി​ജി ദി​നേ​ശ്, പ്രാ​ർ​ഥ​ന ശ​നി​യാ​ഴ്ച്ച മൂ​ന്നി​ന് കൊ​ച്ചു​തു​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ.