യു​വാ​വി​നെ മ​ർ​ദി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ
Wednesday, December 2, 2020 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച് ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ മോ​തി​രം ക​വ​ർ​ച്ച ചെ​യ്തെ​ടു​ത്ത മൂ​ന്നം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. വി​തു​ര തേ​വി​യോ​ട് ചി​റ്റാ​ർ പാ​ല​ത്തി​നു സ​മീ​പം നാ​സ് കോ​ട്ടേ​ജി​ൽ ഷ​ഫീ​ക്ക് (33), ക​ര​കു​ളം ത​റ​ട്ട വാ​ർ​ഡി​ൽ ഏ​ണി​ക്ക​ര നി​ല​മി പ്ര​ഭ നി​വാ​സി​ൽ പ്ര​സാ​ദ് (കു​ട്ട​ൻ-36) , ക​ര​കു​ളം ഏ​ണി​ക്ക​ര നി​ല​മി ചി​റ​യ്ക്കു സ​മീ​പം അ​മ്പാ​ടി വീ​ട്ടി​ൽ ശ്രീ​ജി​ത് (36) എ​ന്നി​വ​രെ​യാ​ണ് പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 30നാ​യി​രു​ന്നു സം​ഭ​വം. ക​ര​കു​ളം ക്രൈ​സ്റ്റ് ന​ഗ​ർ റോ​ഡി​ലൂ​ടെ സ്കൂ​ട്ട​ർ ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന ക​ല്ല​യം സ്വ​ദേ​ശി പ്ര​ശാ​ന്തി​നെ ഓ​ട്ടോ​യി​ൽ വ​ന്ന പ്ര​തി​ക​ൾ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ച്ച് ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ മോ​തി​ര​വും സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ലും പി​ടി​ച്ചു പ​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ട്ടോ​യി​ൽ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് ഓ​ട്ടോ ന​മ്പ​ർ സ​ഹി​തം ക​ൺ​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രി​രു​ന്നു. പേ​രൂ​ർ​ക്ക​ട എ​സ്എ​ച്ച്ഒ സൈ​ജു​നാ​ഥ്, എ​സ്ഐ മാ​രാ​യ സ​ഞ്ചു ജോ​സ്, ജ​യ​കു​മാ​ർ, സു​നി​ൽ, എ ​എ​സ് ഐ ​രാം​കു​മാ​ര്‍,സി​പി​ഒ അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു .