അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി
Wednesday, December 2, 2020 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ വാ​ഹ​ന​യാ​ത്ര​യും, കാ​ൽ​ന​ട​യാ​ത്ര​യും സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കു​ന്ന​തി​ന്‍റെ​യും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത​മാ​യി ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​ക്കി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ഐ​ജി​പി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഡോ.​ദി​വ്യ വി. ​ഗോ​പി​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ട്രാ​ഫി​ക് നോ​ര്‍​ത്ത് , സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ സു​രേ​ഷ്കു​മാ​ര്‍, അ​രു​ണ്‍​രാ​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് പു​തി​യ ട്രാ​ഫി​ക് ന​ട​പ​ടി​ക​ളു​ടെ ചു​മ​ത​ല.