അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് കു​റ്റ​പ​ത്രം
Wednesday, December 2, 2020 11:33 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ അ​ഴി​മ​തി​ക​ൾ​ക്കും ദു​ർ​ഭ​ര​ണ​ത്തി​നു​മെ​തി​രെ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​താ​യി യു​ഡി​എ​ഫ്. ആ​ധി​കാ​രി​ക​മാ​യ രേ​ഖ​ക​ളു​ടെ​യും വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ല​ഭി​ച്ച ഒൗ​ദ്യോ​ഗി​ക മ​റു​പ​ടി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നി​കു​തി​പ്പ​ണ​ത്തി​ൽ നി​ന്നു 58 ല​ക്ഷം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി, അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്കു ന​ന്പ​ർ ന​ൽ​കി നി​യ​മ​വി​ധേ​യ​മാ​ക്കി​യ ന​ട​പ​ടി​ക​ളി​ൽ പ​ഞ്ചാ​യ​ത്തി​നു പി​ഴ​യാ​യി ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന 1.26 കോ​ടി രൂ​പ പ​ഞ്ചാ​യ​ത്ത് അ​ക്കൗ​ണ്ടി​ൽ വ​ര​വ് കാ​ണു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യാ​തെ സെ​ക്ര​ട്ട​റി​യു​ടെ സീ​ലും ലെ​റ്റ​ർ പാ​ഡും ഉ​പ​യോ​ഗി​ച്ച് സെ​ക്ര​ട്ട​റി​യു​ടെ ഒ​പ്പി​ട്ട് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി പോ​ലീ​സ് കേ​സി​ൽ സ്റ്റാ​ൻ​ഡി​ങ്ങ്് ക​മ്മി​റ്റി ചെ​യ​ർ​മാ​നെ അ​റ​സ്റ്റ് ചെ​യ്തു.
പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ൽ 94-ാം സ്ഥാ​ന​ത്തേ​ക്കു പു​റ​ന്ത​ള്ള​പ്പെ​ടു​ക​യും 4.85 കോ​ടി രൂ​പ പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച ഫ​ണ്ടി​ൽ നി​ന്നു ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു, ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കോ​ള​ർ​ഷി​പ്പ് തു​ക ന​ൽ​കു​ന്ന​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി. എ​ന്നി​ങ്ങ​നെ നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ മു​സ്ലിം ലീ​ഗ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ അ​റ​ക്ക​ൽ കു​റ്റ​പ​ത്രം അ​വ​ത​രി​പ്പി​ച്ചു. പി. ​ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, വി.​വി പ്ര​കാ​ശ്, ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, വി.​ബാ​ബു​രാ​ജ്, പി.​രാ​ധാ​കൃ​ഷ്ണ​ൻ, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, പി.​വി. ജോ​ണി, പാ​താ​രി അ​മീ​ർ, ക​ള​ത്തി​ൽ ഹാ​രി​സ്, കെ.​എ​സ്.​ഹ​നീ​ഷ്, വി.​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.