മൗലാന ആശുപത്രി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
Friday, December 4, 2020 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യും മൗ​ലാ​ന വാ​ക് വേ ​ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി മൗ​ലാ​ന വാ​ക് വേ ​പ​രി​സ​ര​ത്തു ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മൗ​ലാ​ന പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ രാം​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ക് വേ ​പ​രി​സ​ര​ത്തു ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി വാ​ഹ​ന പാ​ർ​ക്കിം​ഗി​നു സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ സു​മേ​ഷ്, സാ​ന്ത്വ​നം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ലിം കി​ഴി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.