രാ​ത്രി​കാ​ല കാ​വ​ൽ: ഡി​ഡി​യു​ടെ തീ​രു​മാ​നം പു​ന​:പ​രി​ശോ​ധി​ക്ക​ണമെന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ
Saturday, December 5, 2020 12:45 AM IST
എ​ട​ക്ക​ര: രാ​ത്രി​കാ​ല കാ​വ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ടം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

മു​ന്നൂ​റോ​ളം ഏ​ക്ക​ർ വ​രു​ന്ന ഒ​രു ബ്ലോ​ക്കി​ൽ ഒ​രു തൊ​ഴി​ലാ​ളി​യെ മാ​ത്രം കാ​വി​ലി​ന് നി​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള ഡി​ഡി​യു​ടെ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ടോ​ർ​ച്ച് പ​ട​ക്കം എ​ന്നി​വ​പോ​ലും ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.

ഫെ​ൻ​സിം​ഗ് ലൈ​ൻ ത​ക​ർ​ത്ത് ഫാ​മി​നു​ള്ളി​ൽ ക​ട​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ഒ​രു തൊ​ഴി​ലാ​ളി ഒ​റ്റ​യ്ക്ക് തു​ര​ത്തി​യോ​ടി​ക്കു​ക​യെ​ന്ന​ത് ചി​ന്തി​ക്കാ​ൻ​പോ​ലും ക​ഴി​യി​ല്ല എ​ന്നി​രി​ക്കെ​യാ​ണ് പു​തി​യ തീ​രു​മാ​നം.
പ​ക​ൽ​പോ​ലും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം ഫാ​മി​നു​ള്ളി​ലു​ണ്ട്. ഫെൻ​സിം​ഗ് ലൈ​ൻ ജോ​ലി​യി​ലേ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ പ​ല​ത​വ​ണ കാ​ട്ടാ​ന​ക​ളു​ടെ മു​ൻ​പി​ൽ നി​ന്നു ര​ക്ഷ​പെ​ട്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ഡി​ഡി​യു​ടെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. യോ​ഗ​ത്തി​ൽ ടി.​സു​ധി(​എ.​ഐടിയുസി), ഇ.​സു​കേ​ഷ്(​സി​ഐ​ടി​യു), ടി.​പി ബോ​ബ​ൻ(​ഐ​എ​ൻ​ടി​യു​സി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.