അ​ച്ച​ട​ക്ക ന​ട​പ​ടി കാ​ണി​ച്ച് പേ​ടി​പ്പി​ക്കേ​ണ്ടെ​ന്ന് സേ​വ് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ
Saturday, December 5, 2020 11:15 PM IST
നി​ല​ന്പൂ​ർ: അ​ച്ച​ട​ക്ക ന​ട​പ​ടി കാ​ണി​ച്ച് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ഞ​ങ്ങ​ളെ പേ​ടി​പ്പി​ക്കേ​ണ്ടെ​ന്ന് സേ​വ് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ നി​ല​ന്പൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി എം​പി പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ന​ൽ​കി​യ ഭ​ക്ഷ​ണ കി​റ്റു​ക​ൾ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ തെ​റ്റ് ചൂ​ണ്ടി കാ​ട്ടി​യ​തി​നാ​ണ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി ത​ങ്ങ​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് സേ​വ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പ​രു​ന്ത​ൻ നൗ​ഷാ​ദ്, ര​ജീ​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.
നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​വ​രു​ടെ പ്ര​തി​ക​ര​ണം. ഭ​ക്ഷ്യ കി​റ്റു​ക​ൾ പു​ഴു​വ​രി​ച്ച് ന​ശി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​നി​സി​പ്പി​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ്. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത്, ഇ​വ​ർ സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ പാ​ർ​ട്ടി ചി​ഹ്നം മ​ര​വി​പ്പി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കു​ന്നതി​ന് പ​ക​രം, ഗു​രു​ത​ര വീ​ഴ്ച്ച ചൂ​ണ്ടിക്കാ​ട്ടി​യ ത​ങ്ങ​ൾ​ക്ക് എ​തി​രെ ന​ട​പ​ടി​യാ​ണ് വാ​ട്ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ ല​ഭി​ച്ച​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, യുഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ജ​യ് മോ​ഹ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് എ​ന്നി​വ​ർ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ വ​സ​തി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യി​ട്ടും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റി​ന് പോ​ലും ഒ​രു സീ​റ്റ് ല​ഭി​ച്ചി​ല്ല, അ​തേ​സ​മ​യം 10 വ​ർ​ഷം കോ​ണ്‍​ഗ്ര​സി​ന് പു​റ​ത്ത് നി​ൽ​ക്കു​ക​യും, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥി​നെ​തി​രെ ഇ​ല്ലാ​ത്ത അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് എ​ൽഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ​മ​രം ചെ​യ്യു​ക​യും ചെ​യ്ത വ്യ​ക്തി​ക്കാ​ണ് മ​യ്യംന്താ​നി ഡി​വി​ഷ​നി​ൽ സ്ഥാ​നാ​ർ​ത്ഥി​ത്വം ന​ൽ​കു​ക​യും കൈ​പ്പ​ത്തി ചി​ഹ്നം​ന​ൽ​കു​ക​യും ചെ​യ്ത​ത്. ഭാ​ര്യ​ക്കും ഭ​ർ​ത്താ​വി​നും മാ​റി മാ​റി സീ​റ്റ് ന​ൽ​കു​ക, അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​ർ​ക്ക് സീ​റ്റ് നി​ഷേ​ധി​ക്കു​ക തു​ട​ങ്ങി​യ പ​തി​വ് ച​ട​ങ്ങു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ആ​വ​ർ​ത്തി​ക്കും. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​വ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടെ മ​ത്സ​രി​ക്കു​ന്ന കാ​ഴ്ചയും കാ​ണാം. സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി ഒൗ​ദ്യോ​ഗി​ക​മാ​യി ല​ഭി​ച്ചാ​ൽ കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും സേ​വ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പ​രു​ന്ത​ൻ നൗ​ഷാ​ദും ര​ജീ​ന്ദ്ര​ബാ​ബു​വും പ​റ​ഞ്ഞു.