മു​ന്ന​ണി​ക​ൾ​ക്ക് വി​ക​സ​ന​രേ​ഖ സ​മ​ർ​പ്പി​ച്ച് സൈ​ൻ മ​ങ്ക​ട
Saturday, December 5, 2020 11:17 PM IST
മ​ങ്ക​ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കേ​ണ്ട ഹ്ര​സ്വ, ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മാ​ർ​ഗ​രേ​ഖ​ക​ൾ ത​യാ​റാ​ക്കി മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ന്ന​ണി​ക​ൾ​ക്കു സ​മ​ർ​പ്പി​ച്ചു സൈ​ൻ മ​ങ്ക​ട.
ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന മു​ന്ന​ണി​ക​ൾ പ​ല​പ്പോ​ഴും അ​വ​ഗ​ണി​ക്കു​ന്ന അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ക്ക​മു​ള്ള രേ​ഖ​യാ​ണ് ത​യാ​റാ​ക്കി ന​ൽ​കി​യ​ത്. ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, കാ​ർ​ഷി​ക മേ​ഖ​ല, മാ​ലി​ന്യ സം​സ്ക​ര​ണം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​യോ​ഗ​വ​ത്ക്ക​രി​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​ക​ൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ച​രി​ത്ര പൈ​തൃ​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് മാ​ർ​ഗ​രേ​ഖ​യി​ലു​ള്ള​ത്. പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു സൈ​ൻ മ​ങ്ക​ട​യു​ടെ സ​ഹ​ക​ര​ണ​വും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. പ്ര​ക​ട​ന പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ വി​വി​ധ മു​ന്ന​ണി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി സ​മ​ദ് മ​ങ്ക​ട, സി.​അ​ര​വി​ന്ദ​ൻ, പി.​രാ​മ​ച​ന്ദ്ര​ൻ, സൈ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ഖ്ബാ​ൽ മ​ങ്ക​ട, എം.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, മു​നീ​ർ മ​ങ്ക​ട, പി.​ജ​ലാ​ൽ, ടി.​ഫി​റോ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.