എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ‘കൂ​ൾ എ​ക്സാം’
Monday, January 18, 2021 11:48 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ സി​ഡി​എ​സ്ജി​ആ​ർ.​സി​യി​ൽ എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്രി ​എ​ക്സാം കൗ​ണ്‍​സ​ലി​ംഗ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ്രീ ​എ​ക്സാം കൗ​ണ്‍​സ​ലി​ംഗ് ക്ലാ​സു​ക​ൾ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​സീ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഓ​ണ്‍​ലൈ​നാ​യി പ​രീ​ക്ഷ എ​ഴു​താ​ൻ ത​യ്യാ​റാ​കു​ന്ന കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ണ് പ്രീ ​എ​ക്സാം കൗ​ണ്‍​സ​ലി​ങ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കൗ​ണ്‍​സ​ലി​ങി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി വാ​ർ​ഡ് ത​ല​ത്തി​ൽ എ​സ്​എ​സ്എ​ൽസി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൂം ​മീ​റ്റി​ങ് വ​ഴി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ൽ​കും.
പ​രീ​ക്ഷ​യ്ക്ക് ത​യാറാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് ടെ​ലി കൗ​ണ്‍​സ​ലി​ങ് വ​ഴി​യോ നേ​രി​ട്ട് ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​റി​ൽ എ​ത്തി​യോ ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ടു​ക​ളി​ലെ​ത്തി​യും കൗ​ണ്‍​സ​ലിംഗ് ന​ൽ​കും.
ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​ർ ക​മ്മ്യൂ​നി​റ്റി കൗ​ണ്‍​സി​ല​ർ ശ്രു​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ് അ​ധ്യ​ക്ഷ​നാ​യി.
സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രേ​മ​ല​ത, കു​ടും​ബ​ശ്രീ അം​ഗം സെ​ക്ര​ട്ട​റി ഹാ​രി​ഫാ ബീ​ഗം, സ്നേ​ഹി​താ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ ഷി​ജി, കു​ടും​ബ​ശ്രീ സാ​മൂ​ഹ്യ​ധി​ഷ്ഠി​ത ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ സീ​ന​ത്ത്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.