കൊ​യ്ത്തു​ത്സ​വം: നൂ​റുമേ​നി കൊ​യ്തെ​ടുത്ത് ച​ങ്ങാ​തി​മാ​ർ
Monday, January 18, 2021 11:48 PM IST
കാ​ളി​കാ​വ്: കാ​ട്ടു​പ​ന്നി​ക​ളോ​ട് പൊ​രു​തി നെ​ൽ​കൃ​ഷി സം​ര​ക്ഷി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ കൊ​യ്തെ​ടു​ത്ത​ത് നൂ​റ് മേ​നി. മൂ​ച്ചി​ക്ക​ൽ കി​ഴ​ക്കേ​പ്പു​റം പാ​ട​ത്ത് ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ച്ചി​ക്ക​ൽ അ​ന്യം നി​ന്നു​പോ​കു​ന്ന നെ​ൽ​കൃ​ഷി തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ളി​കാ​വ് കൃ​ഷി​ഭ​വ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. മു​ന്തി​യ ഇ​നം ജ്യോ​തി വി​ത്ത് കൃ​ഷി​ഭ​വ​നി​ൽ നി​ന്നാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച​ത്. കൃ​ഷി​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ജോ​ലി​യും അ​ബു​വും ഹു​സൈ​നു​മാ​ണ് ചെ​യ്ത​ത്.
പ​ന്നി ശ​ല്യ​മാ​ണ് ഏ​റ്റ​വും പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​ത്. പ​ന്നി​യെ ത​ട​യു​ന്ന​തി​ന് വേ​ണ്ടി സോ​ളാ​ർ വേ​ലി കെ​ട്ടി​യാ​ണ് സം​ര​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. കൊ​യ്യാ​നും മെ​തി​ക്കാ​നും മ​റ്റു പ​ണി​ക​ൾ​ക്കും ആ​ളെ കി​ട്ടാ​ത്ത​താ​ണ് വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം കൃ​ഷി​പ്പ​ണി​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. നെ​ൽ​കൃ​ഷി​ക്ക് വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​യ്ത്തു​ത്സ​വം കാ​ളി​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് താ​ളി​ക്കു​ഴി ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡു​മെ​ന്പ​ർ കെ.​ഉ​മ്മു​ഹ​ബീ​ബ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കൗ​ണ്‍​സ​ലി​ംഗ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

മ​ല​പ്പു​റം: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ൽ കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യും ട്യൂ​ണ്‍​ലൈ​ഫും സം​യു​ക്ത​മാ​യി നാ​ല് ദി​വ​സ​ത്തെ വി​വാ​ഹ​പൂ​ർ​വ കൗ​ണ്‍​സ​ലി​ംഗ് കോ​ഴ്സ് സം​ഘ​ടി​പ്പി​ച്ചു.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.