ഓ​ട്ടോ​റി​ക്ഷ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് ത​പാ​ൽ ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്
Saturday, January 23, 2021 11:43 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ട്ടോ​റി​ക്ഷ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് ത​പാ​ൽ ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്. പൊ​ന്ന്യാ​കു​ർ​ശി പോ​സ്റ്റ് ഓ​ഫി​സി​ലെ ഇ.​ഡി.​ജീ​വ​ന​ക്കാ​രി പ്ര​ഭ​ക്കാ​ണ് (30) പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ വ​ളാ​ഞ്ചേ​രി ഇ​രി​ന്പി​ളി​യം സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ (45), അ​ബ്ദു​ൽ സ​ലാം (49) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാ​കു​ർ​ശി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്ന​ത്. സ്കൂ​ട്ട​റി​ലി​ടി​ച്ച ശേ​ഷം ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു. നാ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ​യി​ൽ നി​ന്ന് അ​ഞ്ച് കു​പ്പി മ​ദ്യ​വും പി​ടി​കൂ​ടി. പ​രി​ക്കേ​റ്റ പ്ര​ഭ​യെ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ കൈ​ക്ക് പൊ​ട്ട​ലു​ണ്ട്.