വാ​ണി​യ​ന്പ​ലം ര​ണ്ടാം പ്ലാ​റ്റ്ഫോം രാ​ഹു​ൽഗാ​ന്ധി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Tuesday, February 23, 2021 12:41 AM IST
വ​ണ്ടൂ​ർ: വാ​ണി​യ​ന്പ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം പ്ലാ​റ്റ്ഫോം രാ​ഹു​ൽ ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​പി.അ​നി​ൽ കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി മു​ഖ്യാ​തി​ഥി​യാ​യി.
എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഒ​രേ സ​മ​യം 18 കോ​ച്ചു​ക​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന 405 മീ​റ്റ​ർ നീ​ള​മു​ള്ള പ്ലാ​റ്റ്ഫോ​മാ​ണ് വാ​ണി​യ​ന്പ​ല​ത്ത് നി​ർ​മി​ച്ച​ത്.
ഷൊ​ർ​ണൂ​ർ-നി​ല​ന്പൂ​ർ പാ​ത​യി​ലെ നീ​ളം കൂ​ടി​യ പ്ലാ​റ്റ്ഫോ​മാ​ണി​ത്. ര​ണ്ടാം പ്ലാ​റ്റ്ഫോം നി​ല​വി​ൽ വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ് സാ​ധ്യ​മാ​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മ​ായി​ൽ മൂ​ത്തേ​ടം, വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി.കു​ഞ്ഞി​മു​ഹ​മ്മ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ടി.അ​ജ്മ​ൽ, വ​ണ്ടൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​റു​ബീ​ന ടീ​ച്ച​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൽ എ​ട​പ്പ​റ്റ, റ​യി​ൽ​വേ സീ​നി​യ​ർ ഡി​വി​ഷ​ണ​ൽ കൊ​മേ​ഴ്സ്ൽ മാ​നേ​ജ​ർ ജെ​റി​ൻ ജി ​ആ​ന​ന്ദ്, ഡി​വി​ഷ​ണ​ൽ എ​ഞ്ചി​നീ​യ​ർ ജ​തി​ൻ കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.