ന​വീ​ക​രി​ച്ച കെ​ട്ടി​ട​വും ലൈ​ബ്ര​റി​ ഉദ്ഘാടനവും 27ന്
Tuesday, February 23, 2021 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ന്‍റെ ക​ലാ​കാ​യി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പെ​രി​ന്ത​ൽ​മ​ണ്ണ കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്ബി​ന്‍റെ ആ​ധു​നി​ക​സം​വി​ധാ​ന​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​വും ലൈ​ബ്ര​റി​യും 27ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൈ​ബ്ര​റി സ​മു​ച്ച​യ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​ഷാ​ജി നി​ർ​വ​ഹി​ക്കും. ക്ല​ബ്ബ് അം​ഗം കൂ​ടി​യാ​യ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
1952ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ക്ല​ബ്ബി​ന്‍റെ പ​ഴ​യ​കെ​ട്ടി​ടം ന​വീ​ക​രി​ച്ച് ലി​ഫ്റ്റ് സൗ​ക​ര്യ​ത്തോ​ടെ നാ​ലു​നി​ല​ക​ളി​ലാ​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. താ​ഴെ നി​ല 60ഓ​ളം വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ങ്ങി​നാ​ണ്. ഒ​ന്നാം​നി​ല​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​വും ര​ണ്ടാം നി​ല​യി​ൽ ക്ല​ബ്ബ് ഹാ​ൾ, ലൈ​ബ്ര​റി, ഗ​സ്റ്റ് റൂം ​എ​ന്നി​വ​യാ​ണ്. മൂ​ന്നാം നി​ല​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വു​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് വി.​മോ​ഹ​ൻ, സെ​ക്ര​ട്ട​റി ജി.​ര​വീ​ന്ദ്ര​നാ​ഥ്, ട്ര​ഷ​റ​ർ എ​സ്.​അ​നൂ​പ്, നി​ർ​മാ​ണ​ക്ക​മ്മി​റ്റി ഭാ​രാ​വാ​ഹി​ക​ളാ​യ പി.​പി.​സ​ത്യ​നാ​രാ​യ​ണ​ൻ, കെ.​ഷൗ​ക്ക​ത്ത്, ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.