ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക ബ​ജ​റ്റ്
Wednesday, February 24, 2021 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വാ​ർ​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 247829031 രു​പ വ​ര​വും 244994008 രൂ​പ ചി​ല​വും 2835023 രൂ​പ മി​ച്ച​വു​മു​ള്ള ബ​ജ​റ്റാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ അ​വ​ത​രി​പ്പി​ച്ച​ത്. ഉ​ല്പാ​ദ​ന മേ​ഖ​ല​ക്കും സേ​വ​ന മേ​ഖ​ല​യി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി, ജ​ല​ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി എ​ന്നി​വ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രി​ക്കു​ന്നു. കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ സ്വ​യം പ​ര്യ​പ്ത​ത​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
യു​വ​തി​യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ, പ​രി​ശീ​ല​നം എ​ന്നി​വ​ക്ക് ഉൗ​ന്ന​ൽ. പ​ട്ടി​ക​ജാ​തി മേ​ഖ​ല​യി​ൽ സ​മ​ഗ്ര​വി​ക​സ​നം, ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് സ​ഹാ​യം,
ലാ​പ്ടോ​പ് വി​ത​ര​ണം, ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ ബ​ഡ്സ് സ്കൂ​ൾ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് വി​ത​ര​ണ, സ​ഹാ​യ സം​വി​ധാ​ന​ങ്ങ​ൾ, സ്കോ​ള​ർ​ഷി​പ്പ്, ര​ക്ഷി​താ​ക്ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം,
മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങി നൂ​ത​ന​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കും. പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ റോ​ഡ് ന​വീ​ക​ര​ണം, പൊ​തു​കെ​ട്ടി​ട​ങ്ങ​ളു​ടെ റി​പ്പ​യ​ർ, മി​നി പാ​ർ​ക്ക്, ന​ട​പ്പാ​ത, തെ​രു​വു വി​ള​ക്കു​ക​ളു​ടെ സ​ന്പൂ​ർ​ണ ന​വീ​ക​ര​ണ പ​രി​പാ​ടി​യാ​യ നി​ലാ​വ് പ​ദ്ധ​തി എ​ന്നി​വ ന​ട​പ്പി​ലാ​ക്കും. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ​ലി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.
ച​ർ​ച്ച​യി​ൽ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മ​ജീ​ദ്, ടി.​കെ.​ന​വാ​സ്, വാ​ഹി​ദ ടീ​ച്ച​ർ, മെ​ന്പ​ർ​മാ​രാ​യസി.​പി.​ഹം​സ​ക്കു​ട്ടി, വാ​പ്പു​ട്ടി ഹാ​ജി, മു​ബാ​റ​ക്ക​ലി, അ​ഫ്സ​ൽ, സി.​എ​ച്ച.്ഹ​മീ​ദ്, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ, അ​ക്കൗ​ണ്ട​ന്‍റ് അ​ന്പി​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ​ജ​റ്റ് ഭ​ര​ണ​സ​മി​തി ഐ​ക്യ​ക​ണ്ഠേ​ന അം​ഗീ​ക​രി​ച്ചു.