ഭ​വ​നനി​ർ​മാ​ണ​ത്തി​ന് പ​രി​ഗ​ണ​ന ന​ൽ​കി ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Wednesday, February 24, 2021 12:59 AM IST
നി​ല​ന്പൂ​ർ: ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 22.5 കോ​ടി രൂ​പ വ​ര​വും 22.05 കോ​ടി രൂ​പ ചി​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന മി​ച്ച ബ​ജ​റ്റാ​ണ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ഗീ​താ ദേ​വ​ദാ​സ് അ​വ​ത​രി​പ്പി​ച്ച​ത്. ലൈ​ഫ് മി​ഷ​ൻ ഭ​വ​ൻ പ​ദ്ധ​തി​ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി. 3.5 കോ​ടി രൂ​പ​യാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. കാ​ർ​ഷി​കം, മൃ​ഗ സം​ര​ക്ഷ​ണം, പൊ​തു​ജ​ന ആ​രോ​ഗ്യം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം, മാ​ലി​ന്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക്കും പ്ര​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് ബ​ജ​റ്റ്. പ്ര​ള​യ പു​നരു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബ​ജ​റ്റി​ൽ തു​ക നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ തോ​ണി​യി​ൽ സു​രേ​ഷ്, ബീ​നാ ജോ​സ​ഫ്, സു​മ​യ്യ പൊ​ന്നാം​ക​ട​വ​ൻ, അം​ഗ​ങ്ങ​ളാ​യ പി.​ടി.​ഉ​സ്മാ​ൻ, എ.​ഷെ​രീ​ഫ്, മി​നി ദേ​വ​ദാ​സ്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രും മ​റ്റ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്ന​തി​നെ തു​ട​ർ​ന്ന് മാ​റ്റി വെ​ച്ച ബ​ജ​റ്റാ​ണ് ചൊ​വ്വാ​ഴ്ച അ​വ​ത​രി​പ്പി​ച്ച​ത്.