സ​ർ​ഗ​ശേ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 25, 2021 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ക​ലാ സാം​സ്കാ​രി​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ സം​സ്കാ​ര റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ല​വി​ലെ റെ​ക്കോ​ർ​ഡി​ങ് തു​ക​യു​ടെ പ​കു​തി നി​ര​ക്കി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് പ​രി​ധി​യി​ലെ കു​ട്ടി​ക​ൾ​ക്ക് റെ​ക്കോ​ർ​ഡി​ങ് വ​ർ​ക്ക് ചെ​യ്തു ന​ൽ​കു​ന്ന സ​ർ​ഗ​ശേ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ എ​ൻ.​സ്രാ​ജു​ദീ​ൻ ഉ​ദ്്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
നി​റ​കൂ​ട്ട് ഓ​ണ്‍​ലെ​ൻ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം വേ​ണു പാ​ലൂ​രും സ​ർ​ഗ്ഗ​ശേ​ഷി ഷെ​യ​ർ സ​മാ​ഹ​ര​ണ ഉ​ത്ഘ​ട​നം വീ​രാ​പ്പു മാ​സ്റ്റ​റും നി​ർ​വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് പാ​ല​നാ​ട് ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പി.​പി.​സ​ജി​ത്ത് സ്വാ​ഗ​ത​വും പി.​വി.​ഗോ​വി​ന്ദ​നു​ണ്ണി ന​ന്ദി​യും പ​റ​ഞ്ഞു.