ക​ര​ടു വി​ജ്ഞാ​പ​നം: ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കുമെന്ന് രാ​ഹു​ൽ ഗാ​ന്ധി
Thursday, February 25, 2021 12:50 AM IST
ക​രു​വാ​ര​കു​ണ്ട്: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യു​ടെ ശ്ര​ദ്ധ​യി​ൽപെ​ടു​ത്തു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എംപി. ക​ൽ​ക്കു​ണ്ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ, കി​ഫ പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഉ​റ​പ്പു ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് ഇ​ട​പെ​ടേ​ണ്ട​തെ​ന്നും രാ​ഹു​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​ര​ടു​വി​ജ്ഞാ​പ​ന​ത്തെ തു​ട​ർ​ന്ന് കി​ഫ​യും വി​വി​ധ ക​ർ​ഷ​സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​നി​ശ്വി​ത​കാ​ല സ​മ​രം തു​ട​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ് ഭാ​ഗ​ത്തു നി​ന്നും ഇ​തു​വ​രെ ക​ർ​ഷ​ക​ർ​ക്ക​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ രാ​ഹു​ൽ ഗാ​ന്ധി എംപി​യെ സ​മീ​പി​ച്ച​ത്.​
കി​ഫ ജി​ല്ല പ്ര​സി​ഡ​ന്‍റ് മാ​ത്തു​കു​ട്ടി കു​രി​ശും​മ്മൂ​ട്ടി​ൽ, ക​ർ​ഷ​ക ര​ക്ഷാ സ​മി​തി പ്ര​സി​ഡ​ന്‍റ് ഫാ.​മാ​ത്യു ക​ണ്ട​ശ്ശാം​കു​ന്നേ​ൽ, അ​ഡ്വ.​ജോ​ഷി,ആ​സാ​ദ് ചെ​റി​യാ​ൻ എ​ന്നി​വ​രാ​ണ് എംപി​യെ ക​ണ്ട​ത്.