നി​ല​മ്പൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ക്ക​റ്റ​ടി സം​ഘം വി​ല​സു​ന്ന​താ​യി പോലീസ് മു​ന്ന​റി​യി​പ്പ്
Saturday, February 27, 2021 11:52 PM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ക്ക​റ്റ​ടി സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​യ​താ​യി പോ​ലീ​സിന്‍റെ മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ച ബ​സ് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​രി​ല്‍ നി​ന്നാ​യി 50,000 രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

വ​ണ്ടൂ​രി​ല്‍ നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്ക് വ്യാ​ഴാ​ഴ്ച രാവിലെ 10 മ​ണി​യോ​ടെ ബ​സി​ല്‍ യാ​ത്ര ചെ​യ്ത ന​ടു​വ​ത്ത് സ്വ​ദേ​ശി വ​ട​പു​റ​ത്ത് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ ചെ​റി​യൊ​രു കൃ​ത്രി​മ​ത്തി​ര​ക്ക് വാ​തി​ല്‍​പ്പ​ടി​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സി​ല്‍ ക​യ​റി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന സ​മ​യ​ത്താ​ണ് ഷ​ര്‍​ട്ടി​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്ന് പേ​ഴ്‌​സ് ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. എ​ടിഎം കാ​ര്‍​ഡ്, പാ​ന്‍​കാ​ര്‍​ഡ്, 23,500 രൂ​പ​യും മ​റ്റ് രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടു. ക​റു​ത്ത് ത​ടി​ച്ച പാ​ന്‍റ്്, ഷ​ര്‍​ട്ട് ധ​രി​ച്ച് ഇ​ന്‍ ചെ​യ്ത 45 കാ​ര​നാ​ണ് ഇ​റ​ങ്ങാ​ന്‍ നേ​രം ച​വി​ട്ടുപ​ടി​യി​ല്‍ കൃ​ത്രി​മ​ത്തി​ര​ക്കു​ണ്ടാ​ക്കി​യ​ത്. സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന ക​റു​ത്ത് മെ​ലി​ഞ്ഞ മു​ണ്ടും ഷ​ര്‍​ട്ടും ധ​രി​ച്ച യു​വാ​വാ​ണ് പോ​ക്ക​റ്റ​ടി​ച്ചെ​തെ​ന്ന് സം​ശ​യ​മു​ണ്ട്.

അ​ന്ന് ഉ​ച്ച​യോ​ടെ ത​ന്നെ നി​ല​മ്പൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​യി മ​ട​ങ്ങി ടൗ​ണി​ല്‍ നി​ന്ന് മ​മ്പാ​ട്ടേ​ക്ക് ബ​സി​ല്‍ യാ​ത്ര ചെ​യ്ത വ​യോ​ധി​ക​ന്‍റെ 11,000 രൂ​പ​യും കോ​ട​തി​പ്പ​ടി​യി​ലെ​ത്തി​യ സ​മ​യം ഇ​രി​ക്കാ​ന്‍ സീ​റ്റ് കൊ​ടു​ത്ത് സ​ഹാ​യി​ച്ച് ശ്ര​ദ്ധ മാ​റ്റി പോ​ക്ക​റ്റ​ടി​ച്ചു.

അ​ത്യാ​വ​ശ്യ യാ​ത്ര​ക​ള്‍​ക്ക് പോ​കു​ന്ന​തി​നാ​ലും പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടാ​ലും പ​ണം തി​രി​ച്ച് കി​ട്ടി​ല്ലെ​ന്ന് കരുതിയും പ​ല​രും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ത്ത​ത് ഇ​ത്ത​രം ത​ട്ടി​പ്പുകാ​ര്‍​ക്ക് സ​ഹാ​യ​ക​മാ​വു​ക​യാ​ണ്. മാ​സ്‌​ക് ധ​രി​ക്കു​ന്ന​തും പോ​ക്ക​റ്റ​ടി സം​ഘ​ത്തി​ന് ഏ​റെ തു​ണ​യാ​വു​ന്നു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​വു​മ്പോ​ള്‍ ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ലും വി​ര​ള​മാ​ണ്. സ്ഥി​ര​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബസി​ലെ ജീ​വ​ന​ക്കാ​ര്‍ മ​ന​സ് വ​ച്ചാ​ല്‍ പോ​ക്ക​റ്റ​ടി സം​ഘം ബ​സി​ല്‍ ക​യ​റി​യാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യോ അ​ടു​ത്തു​ള്ള ട്രാ​ഫി​ക് പോ​ലീ​സ്/ വാ​ര്‍​ഡ​ന്‍​മാ​രെ ര​ഹ​സ്യ​മാ​യി വി​വ​രം അ​റി​യി​ക്കു​ക​യോ ചെ​യ്താ​ല്‍ പോ​ക്ക​റ്റി​ക്കാ​രെ നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​ഭി​പ്രാ​യം.