നന്മ​നി​റ​ഞ്ഞ മ​ന​സോ​ടെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ; നാ​രാ​യ​ണ​ൻ മാ​ഷി​ന്‍റെ യാ​ത്ര​യ​യ​പ്പ് ഹൃ​ദ്യാ​നു​ഭ​വ​മാ​യി
Monday, March 1, 2021 12:09 AM IST
അ​ങ്ങാ​ടി​പ്പു​റം: ഭി​ന്ന​ശേ​ഷി​യു​ള്ള കു​രു​ന്നി​ന് അ​ര​ല​ക്ഷം രൂ​പ​യു​ടെ ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​ർ.​വെ​ട്ട​ത്തൂ​ർ ആ​കാ​ശ​പ്പ​റ​വ​യി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ്നേ​ഹ​വി​രു​ന്ന്. കൊ​മേ​ഴ്സ് അ​ലും​മ്നി അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ച്ച് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​നൊ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി.
പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന കൊ​മേ​ഴ്സ് അ​ധ്യാ​പ​ക​ൻ സി.​എം.​നാ​രാ​യ​ണ​ന് കൊ​മേ​ഴ്സ് വി​ഭാ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് മു​ൻ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യും എം.​എ​സ്.​പി.​ക​മാ​ൻ​ഡ​ന്‍റു​മാ​യ യു.​അ​ബ്ദു​ൽ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ൻ പാ​ല​നാ​ട് ദി​വാ​ക​ര​ൻ ആ​ധ്യ​ക്ഷ്യം വ​ഹി​ച്ചു.
മ​നോ​ജ് കെ.​പോ​ൾ, ലി​റ്റി ഡൊ​മി​നി​ക്, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, എ​സ്.​ഹ​രീ​ഷ്, പി.​വി.​തു​ള​സീ​ധ​ര​ൻ, സി​ബി ജേ​ക്ക​ബ്, അ​നി​തേ​ഷ്, പി.​കെ.​ശി​വ​പ്ര​സാ​ദ്, സി.​ഷി​ഫാ​ന, ശ്രീ​ര​മ്യ, നി​ഥി​ൻ, സേ​വ്യ​ർ എം.​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​സി.​എം.​നാ​രാ​യ​ണ​ൻ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.