സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര പ്ര​ചാ​ര​ണ ജാ​ഥയ്​ക്ക് തു​ട​ക്ക​മാ​യി
Thursday, March 4, 2021 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ പു​ലാ​മ​ന്തോ​ൾ ഓ​ണ​പ്പു​ട​യി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ജാ​ഥാ ക്യാ​പ​റ്റ​ൻ എ.​കെ നാ​സ​റി​നു പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ലീ​ഗ് സെ​ക്ര​ട്ട​റി സ​ലീം കു​രു​വ​ന്പ​ലം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം​കെ​റ​ഫീ​ഖ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ മു​സ്ത​ഫ, ജാ​ഥാ ഡ​യ​റ​ക്ട​ർ സ​ലാം, കോ-​ഓ​ർ​ഡി​നേ​റ്റ​ർ നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, ന​ഹാ​സ് പാ​റ​ക്ക​ൽ, കെ.​എം ഫ​ത്താ​ഹ്, പി.​ടി മു​ർ​റ​ത്ത്, അ​ഷ്റ​ഫ് പു​ത്തൂ​ർ, പി.​ടി. സ​ക്കീ​ർ, എ.​പി ന​ബീ​ൽ, കെ.​ടി.​ജ​മാ​ൽ, മു​ഹ​മ്മ​ദ്കു​ട്ടി ,ഹം​സു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.